തിരുവനന്തപുരം: ദേശീയ ജനതാ പാർട്ടി (RLM) എറണാകുളം ജില്ലാ നേതൃയോഗം ഇന്ന് വൈകിട്ട് മൂന്നു മണിക്ക് പാലാരിവട്ടത്തു ചേരുമെന്ന് ജില്ലാപ്രസിഡണ്ട് പെണ്ണല ഹരിദാസ് ‘ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോസ് അക്കരക്കാരൻ എന്നിവർ അറിയിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എൻ ഓ കുട്ടപ്പൻ യോഗം ഉത്ഘാടനം ചെയ്യും. ദേശീയ മഹിളാ ജനത സംസ്ഥാന പ്രസിഡണ്ടും മീഡിയാ സെൽ ചീഫ് കോർഡിനേറ്ററുമായ അജിത ജയ്ഷോർ, ദേശീയ യുവജനത സംസ്ഥാന പ്രസിഡണ്ട് ജയൻ ബാബു സംസ്ഥാന സെക്രട്ടറി ടി. ജി. ജയകുമാർ എന്നിവർ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.