കേരളത്തിന് അനുവദിക്കുന്ന എയിംസ്(AllMS) കാസർഗോഡ് ജില്ലക്കുവേണം: ദേശീയ ജനതാ പാർട്ടി

Thiruvananthapuram

തിരുവനന്തപുരം: കേരളിത്തിൽ പുതിയതായി അനുവദിക്കുന്ന ഓൾ ഇന്ത്യാ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (AIIMS) കാസർഗോഡു ജില്ലയിൽ സ്ഥാപിക്കണമെന്ന് ദേശീയ ജനതാ പാർട്ടി-(RLM) ആവിശ്യപ്പെട്ടു.

ആരോഗ്യ പരിപാലന രംഗത്ത് കേരളത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലയാണ് കാസർഗോഡെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ ചൂണ്ടിക്കാട്ടി.

എൻഡോസൾഫാൻ ദുരിതബാധിതരുടെ മണ്ണിൽ ഒരു ജനകീയ സർക്കാരിനു ചെയ്യാവുന്ന ഏറ്റവും വലിയ പരിഹാര ക്രിയയാണ് എയിംസ് സ്ഥാപിക്കുക എന്നത്.

മികച്ച ചികിൽസ ലഭിക്കുന്നതിനായി മംഗലാപുരത്തേയ്ക്കു പതിറ്റാണ്ടുകളായി നെട്ടോട്ടമോടുകയാണ് കാസർഗോട്ടുകാർ.

മെഡിക്കൽ രംഗത്തെ കാസർഗോഡിൻ്റെ പിന്നോക്കാവസ്ഥയ്ക്കു പിന്നിൽ മംഗലാപുരം കേന്ദ്രമാക്കിയുള്ള മെഡിക്കൽ ലോബി നടത്തുന്ന ചരടുവലികളാണെന്ന് ഡോ. കൈപ്പാറേടൻ ആരോപിച്ചു.

മാറി മാറി വരുന്ന സർക്കാരുകൾ കാസർഗോഡുകാർ ആരോഗ്യമേഖലയിൽ നേരിടുന്ന ഈ അവഗണന കണ്ടില്ലന്നു നടിക്കുന്നതു മൂലം കോടാനുകോടി രൂപയാണ് ഓരോ വർഷവും കാസർഗോഡുകാർ ചികിൽസയ്ക്കായി മാത്രം കേരളത്തിനു പുറത്തുപോയി ചെലവഴിക്കേണ്ടി വരുന്നത്.

എയിംസിനാവിശ്യമായ റവന്യൂ ഭൂമി കാസർഗോഡ് ജില്ലയിൽ ലഭ്യമാണെന്നിരിക്കെ കേരള സർക്കാർ ആ വിവരം കേന്ദ്ര ഗവൺമെൻ്റിനെ ഔദ്യോഗികമായി അറിയിക്കാൻ തയ്യാറാവണം.

ഇക്കാര്യത്തിൽ കാസർഗോഡ് ജില്ലക്കാർ ഉണർന്നും ഉറക്കെയും ചിന്തിക്കണമെന്ന് ദേശീയ ജനതാ പാർട്ടി-(RLM) ജനങ്ങളോട് ആഹ്വാനം ചെയ്തു.

18-നു വ്യാഴാഴ്ച കാഞ്ഞങ്ങാട് ചേരുന്ന പാർട്ടി കൺവെൻഷൻ ഡോ. ബിജു കൈപ്പാറേടൻ ഉത്ഘാടനം ചെയ്യും. ഈ കൺവെൻഷനിൽ എയിംസ് എന്ന ലക്ഷ്യം നേടിയെടുന്നതിനായുള്ള സമര പെരുപാടികൾക്കു പാർട്ടി രൂപം കൊടുക്കുമെന്ന് ദേശീയ ജനതാ പാർട്ടി-(RLM) സംസ്ഥാന ജനറൽ സെക്രട്ടറി കെ വി ദാമോദരൻ, ജില്ലാ പ്രസിഡണ്ട് ഭരതൻ പിലിക്കോട് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.