പെരിക്കല്ലൂർ : ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സോഷ്യൽ ക്ലബ്ബിൻ്റെയും സാഹിത്യവേദിയുടെയും ആഭിമുഖ്യത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു.
പ്രായമുള്ളവരോടുള്ള സ്നേഹവും ബഹുമാനവും കുട്ടികളിൽ വളർത്തിയെടുക്കുന്നതനു വേണ്ടി സംഘടിപ്പിച്ച ചടങ്ങിൽ മരിയ ജയിംസ് കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ. പ്രസിഡൻ്റ് ഗിരീഷ് കുമാർ ജി.ജി. അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ഷാജി പുൽപ്പള്ളി ഉദ്ഘാടനം ചെയ്തു.
സീനിയർ അസിസ്റ്റൻ്റ് ഷാജി മാത്യു വയോജനദിനസന്ദേശം നൽകി. ഷിനോ എ.പി, ജയിംസ് ഇ.ഡി, കുമാരൻ സി.സി. എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സോഷ്യൽ ക്ലബ്ബ് സെക്രട്ടറി രതീഷ് സി.വി സ്വാഗതവും സാഹിത്യ വേദി കൺവീനർ ഷാൻ്റി ഇ.കെ നന്ദിയും പറഞ്ഞു.