ഉന്നത വിദ്യാഭ്യാസ രംഗത്തെ മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണം- ഐ.എസ്.എം

Kozhikode

കോഴിക്കോട്: വിദ്യാഭ്യാസ വിഭവങ്ങളുടെ അസന്തുലിത വിതരണത്തിനിരകളാണ് മലബാറിലെ വിദ്യാർഥികളെന്നും, താൽക്കാലിക പരിഹാരത്തിനുപരിയായി മലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഐ.എസ്.എം സംസ്ഥാന സമിതി ഒക്ടോബർ 12ന് മഞ്ചേരിയിൽ വെച്ച് നടക്കുന്ന അധ്യാപക സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി ‘പുതിയകാലത്തെ അധ്യാപനം വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് ആവശ്യപ്പെട്ടു.

സമൂഹത്തിന്റെ ധാർമികവും സാംസ്കാരികവുമായ മുന്നേറ്റത്തിൽ അധ്യാപകരുടെ പങ്ക് മഹത്തരമാണെന്ന് ടേബിൾ ടോക്ക് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ.ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു.

ഐ.എസ്.എം ജില്ലാ പ്രസിഡന്റ് ജുനൈദ് സലഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പ്രമേയാവതരണം നടത്തി. ജുനൈദ് സലഫി അധ്യക്ഷത വഹിച്ചു. മുഹമ്മദ് അമീർ, അബ്ദുർറഹ്മാൻ മാസ്റ്റർ, പ്രൊഫ. ബശീർ അഹമ്മദ്, സാജിദ് കെ.പി, പി.പി ഫിറോസ് മാസ്റ്റർ, അബ്ദുറഷീദ്‌ അൽഖാസിമി, ഹാഫിസ് റഹ്‌മാൻ മദനി, ഷിയാസ് മാസ്റ്റർ, സെയ്ദുമുഹമ്മദ് കുരുവട്ടൂർ എന്നിവർ പ്രസംഗിച്ചു.