സാമൂഹ്യമാറ്റത്തിന് സന്നദ്ധ സംഘടനകൾ മാതൃകയാവണം: മന്ത്രി വി.ശിവൻകുട്ടി

Thiruvananthapuram

തിരുവനന്തപുരം: സാമൂഹ്യമാറ്റത്തിന് സന്നദ്ധസംഘടനകൾ മാതൃകയാവണമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. യംഗ് മൈൻഡ്സ് ഇൻ്റർനാഷണലിൻ്റെ മാലിന്യമുക്തം നവകേരളം ജില്ലാതല പദ്ധതികളുടെ ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനോടൊപ്പം സമൂഹത്തിൻ്റെ വികസനത്തിൽ സന്നദ്ധ സംഘടനകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

മേയർ ആര്യാ രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. യംഗ് മൈൻഡ്സ് ഇൻ്റർനാഷണൽ ഡിസ്ട്രക്ട് ഗവർണർ ജേക്കബ് ഫിലിപ്പ് യോഗത്തിൽ അദ്ധ്യഷത വഹിച്ചു. കോർപ്പറേഷൻ്റെ ഗ്രീൻസിറ്റി പദ്ധതിയുമായി സഹകരിച്ചു കൊണ്ട് നഗരത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ ബിഗ് ബോട്ടിൽ ബിൻ സ്ഥാപിച്ചു കൊണ്ടാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

റീജണൽ ചെയർമാൻ സുരേഷ് കുമാർ, എഴുത്തുകാരൻ മഹേഷ് മാണിക്കം ,സിബി അഗസ്റ്റിൻ , സാം ജോസഫ്, പ്രദീപ് കുമാർ ,അനിതാ മോഹൻ , ജയൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.