കേരള സർക്കാർ മദ്‌റസാധ്യാപക ക്ഷേമനിധി ബോർഡ് അംഗങ്ങൾ കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് സന്ദർശിച്ചു

Kozhikode

കോഴിക്കോട്: കേരള സർക്കാരിന് കീഴിലെ മദ്റസാധ്യാപക ക്ഷേമനിധി ബോർഡ് അംഗങ്ങൾ കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് സന്ദർശിച്ചു. ക്ഷേമനിധി ബോർഡിന്റെ വിവിധ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിനായി നടക്കുന്ന കാമ്പയിൽ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സന്ദർശനം.

ബോർഡ് വൈസ് ചെയർമാൻ സയ്യിദ് ഹാരിസ് ബാഫഖി അംഗങ്ങളായ ഇ.യാക്കൂബ് ഫൈസി, പി.കെ.മുഹമ്മദ് ഹാജി, സിദ്ദീഖ് മൗലവി അയിലക്കാട്, സഫിയ പാലത്ത്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എം. ഹമീദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

കെ.എൻ.എം പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡന്റുമാരായ പി പി ഉണ്ണീൻ കുട്ടി മൗലവി, പ്രൊഫ എൻ.വി അബ്ദുറഹ്മാൻ, ഡോ.ഹുസൈൻ മടവൂർ, പാലത്ത് അബ്ദുറഹ്മാൻ മൗലവി, എം.ടി.അബ്ദുസമദ് സുല്ലമി, ടി. അബ്ദുൽ അസീസ് സുല്ലമി, എം.ഹംസ പുല്ലങ്കോട്, എൻ.പി അബ്ദുൽ ഗഫൂർ ഫാറൂഖി, അബ്ദുൽ ഖയ്യും പാലത്ത്, റഫീഖ് കൊടിയത്തുർ, ഷമീം സ്വലാഹി മടവൂർ, ഡോ.പി.എം എ വഹാബ് എന്നിവർ പ്രസംഗിച്ചു.