ദേശീയ തപാൽ ദിനാചരണം നടത്തി

Wayanad

പെരിക്കല്ലൂർ : ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സാഹിത്യകൂട്ടായ്മയായ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ദേശീയ തപാൽദിനം വിപുലമായ രീതിയിൽ ആചരിച്ചു.

തപാൽ ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാ തലത്തിൽ നടത്തിയ കത്തെഴുത്തു മത്സര വിജയികളായ പെരിക്കല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ എമിൽഡ മേരി ഷിബു, മുള്ളൻകൊല്ലി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ ക്രിസ്റ്റ മരിയ, മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ അൽന മരിയ തങ്കച്ചൻ എന്നിവർക്കുളള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

തപാൽ ദിനാചരണത്തിൻ്റെ ഉദ്ഘാടനവും പുരസ്കാര വിതരണവും എഴുത്തുകാരൻ ഡോ. കെ.എസ്. പ്രേമൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ഗിരീഷ്കുമാർ ജി.ജി. അധ്യക്ഷത വഹിച്ചു. സാഹിത്യവേദി നടത്തിയ സാഹിത്യ ക്വിസ് മത്സര വിജയികളായ ഷാജോൺ പി. ഷൈജു, ജോസ് വിൻ ജോസഫ് ഷാജി എന്നിവർക്കുള്ള സമ്മാനങ്ങൾ വാർഡ് മെമ്പർ ജോസ് നെല്ലേടം നൽകി.

കൽപ്പറ്റ പോസ്റ്റൽ സബ് ഡിവിഷൻ ഓവർസിയർ മനോഹരൻ ഓ.കെ തപാൽദിന സന്ദേശം നൽകി. ജില്ലാതല ക്വിസ് മത്സര വിജയികളായ അൻസഫ് അമാൻ, ആസിം ഇഷാൻ, എൽ.എസ് എസ് സ്കോളർഷിപ്പ് നേടിയ അൻസ്റ്റീന റോജി എന്നിവരെ പ്രിൻസിപ്പാൾ പി.കെ.വിനുരാജൻ ആദരിച്ചു.

പ്രധാനാധ്യാപകൻ ഷാജി പുൽപ്പള്ളി, എസ്.എം.സി. ചെയർമാൻ അബ്ദുൾ റസാക്ക്, എം.പി.ടി.എ വൈസ് പ്രസിഡൻ്റ് രാജി അനീഷ്, സീനിയർ അസിസ്റ്റൻ്റ് ഷാജി മാത്യു, പുൽപ്പള്ളി പോസ്റ്റ് മാസ്റ്റർ ബിജു പി.ജെ, സാഹിത്യവേദി കൺവീനർ ഷാൻ്റി ഇ.കെ, രതീഷ് സി.വി, രാജേന്ദ്രൻ കെ, മനു ഇ.എം, ജിഷ്ണു എൻ. കെ, അയിഷ ഹിന്ദ്, എമിൽഡ മേരി ഷിബു, ക്രിസ്റ്റ മരിയ, അൽന മരിയ തങ്കച്ചൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.