തലശ്ശേരി: മുബാറക് ഹയർ സെകൻ്ററി സ്കൂൾ ഒമ്പത് ബി ക്ലാസിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘സ്പീക്ക് ഈസി’ പരിപാടി ശ്രദ്ധേയമായി. ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് കൊണ്ട് നടത്തിയ പരിപാടി ആമിന നൗറിൻ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ എം പി മജീദ്, ഇംഗ്ലീഷ് അധ്യാപകൻ മുഹമ്മദ് ഫാസിൽ വി കെ, ക്ലാസ് ലീഡർ മുഹമ്മദ് അദ്നാൻ എസ് എം, പ്രോഗ്രാം കൺവീനർ ഫാത്തിമത്തുൽ നജ ജനൈദ് എന്നിവർ സംസാരിച്ചു. ക്ലാസ് അധ്യാപകൻ എം കെ കുഞ്ഞബ്ദുല്ല പരിപാടിക്ക് നേതൃത്വം കൊടുത്തു.