മീനങ്ങാടി അപ്പാട് പള്ളിക്കാവ് ക്ഷേത്രത്തിൽ അധ്യാപക അവാർഡ് ജേതാവ് അജിത് കാന്തി കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു

Wayanad

മീനങ്ങാടി: അപ്പാട് പള്ളിക്കാവ് മഹാകാളികാ ഭഗവതി കാലഭൈരവ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കൽപ്പറ്റ എസ്. കെ. എം. ജെ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിഭാഗം അധ്യാപകനുമായ അജിത്കാന്തി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.

ക്ഷേത്രം ശാന്തിമാരായ ഋഷികേശ്. എസ്., ഷാജി. എ.റ്റി , ആകാശ്. എസ് ക്ഷേത്ര കമ്മറ്റി പ്രസിഡൻ്റ് സജികുമാർ. കെ. കെ, സെക്രട്ടറി ടി. പി. ശ്രീനാഥ്, ദിവാകരൻ കെ. എൻ. മറ്റ് ക്ഷേത്രസ്ഥാനീയർ തുടങ്ങിയവർ നേതൃത്വം നൽകി.