കേണിച്ചിറയിൽ കളരിത്തറയുടെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു

Wayanad

കേണിച്ചിറ: സതേൺ കേരള കളരിപ്പയറ്റ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ യോഗ ആയോധനകലകളുടെ പരിശീലനങ്ങൾക്കും പ്രദർശന പരിപാടികൾക്കുമായി വയനാട്ടിലെ കേണിച്ചിറയിൽ എ കെ ജി- അണ്ണാ0 വയൽ, 80 ലേപറമ്പിൽ കളരിത്തറ പ്രവര്‍ത്തനം ആരംഭിച്ചു. വൈക്കം അക്ഷയ ലേണിങ് സെന്ററിന്റെ നിയന്ത്രണത്തിലുള്ള പുനർനവ സ്കൂൾ ഓഫ് യോഗ ആൻഡ് മാർഷ്യൽ ആർട്സിന്റെ ഭാഗമായിട്ടാണ് കളരിത്തറ പ്രവർത്തിക്കുന്നത്.

കളരിത്തറയുടെ ചുറ്റുവട്ടത്തുള്ള അണ്ണാം വയൽ പ്രദേശത്തെ ആളുകളുടെ കലാ കായിക സാംസ്കാരിക പ്രവർത്തനങ്ങളുടെ വേദി കൂടിയായിരിക്കും കളരിത്തറ. വയനാട് സന്ദർശിക്കുന്ന യോഗ ആയോധനകലാ രംഗത്തെ പ്രവർത്തകർക്ക് പരിശീലനം നടത്തുവാനും പ്രദർശനം നടത്തുവാനും കളരിത്തറ ഉപയോഗപ്പെടുത്തും.

കളരിത്തറ സ്ഥിതി ചെയ്യുന്ന പൂതാടി പഞ്ചായത്തിലെ 7നും 18നും മധ്യേ പ്രായമുള്ള തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സൗജന്യമായി പരിശീലനം നൽകും. 2025 ജനുവരി മാസത്തോടെ കളരിത്തറയുടെ പ്രവർത്തനങ്ങൾ ഭാഗികമായി ആരംഭിക്കും
കളരിത്തറയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാനും സഹകരിക്കുവാനും താല്പര്യപ്പെടുന്നവർക്ക് 9847128126 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.