തളിപ്പറമ്പ: കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) തളിപ്പറമ്പ ബ്ലോക്ക് സമ്മേളനം നവംബർ 2 ന് തളിപ്പറമ്പിൽ നടക്കും.രാവിലെ 9.15ന് സബ്ട്രഷറി പരിസരത്ത് നിന്ന് സമ്മേളന സ്ഥലമായ അക്കിപ്പറമ്പ യു.പി സ്കൂളിലേക്ക് പ്രകടനവും തുടർന്ന് പതാകയുയർത്തൽ. റിപ്പോർട്ടും വരവ് ചെലവ് കണക്കവതരണത്തിന് ശേഷം 10 ന് സമ്മേളനം കെ.പി.സി.സി സെക്രട്ടറി ഡോ.കെ.വി ഫിലോമിന ഉദ്ഘാടനം ചെയ്യും.
കെ.എസ്.എസ്.പി.എ ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് പലേരി പത്മനാഭനും .സംഘടനാ ചർച്ച ജില്ലാ സെക്രട്ടറി കെ.സി രാജനും ഉദ്ഘാടനം ചെയ്യും. വനിതാ ഫോറത്തിൻ്റെ തിരുവാതിരയുമുണ്ടാകും. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.