തിരുന്നാവായ : വടക്കേ പല്ലാർ ഖാഇദെ മില്ലത്ത് റിലീഫ് ആൻ്റ് കൾച്ചറൽ സെൻ്റർ ലഹരി വിരുദ്ധ ബോധവൽക്കരണം കരിയർ ഗൈഡൻസ് ക്ലാസ്സ് പ്രതിഭസംഗമം അവാർഡ് ദാനം എജ്യുകിറ്റ് വിതരണം എന്നിവ സംഘടിപ്പിച്ചു.വൈരങ്കോട് കെ കെ. ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഷറഫുദ്ധീൻ കൊട്ടാരത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മയ്യേരി നസീബ അസീസ്, തിരൂർ ബോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, ഗ്രാമ പഞ്ചായത്തംഗം ഫക്കറുദ്ധീൻ
കൊട്ടാരത്ത്, ലത്തീഫ് പള്ളത്ത്, ഖമറുദ്ധീൻ പരപ്പിൽ, സയ്യിദ്
സൈനുദ്ധീൻ കോയ തങ്ങൾ, പറപ്പൂർ മുഹമ്മദ് കുട്ടി മുസ്ലിയാർ, എം.കെ. ബാവ ഹാജി, എം.പി. ഹൈദരലി നദ് വി , ഇ.കെ. ബക്കർ, എ.പി. മുസ്തഫ, സിദ്ധീഖ് കല്ലിങ്ങൽ, കെ.പി. സലാം ഹാജി, എം.പി. ഹബീബ് റഹ്മാൻ , മുനീർ ചാത്തേരി , അൻസിൽ വെള്ളാടത്ത് എന്നിവർ പ്രസംഗിച്ചു.
കരിയർ സെഷനിൽ പ്രഗത്ഭ കരിയർ ഗുരുവും കോഴിക്കോട് സർവ്വകലാശാല മുൻ അസിസ്റ്റന്റ് രജിസ്ട്രാറുമായ എം.വി. സക്കറിയ ഗൈഡൻസ് ക്ലാസ്സിന് നേതൃത്വം നൽകി. നൗഫൽ ഹുദവി, എം.പി.മൊയ്തീൻ കുട്ടി, എ.പി. ഫസലു റഹ്മാൻ , ഹുസ്സൻ ഹാജി മുളക്കൽ , ജലീൽ വൈരങ്കോട്, സൈതലവി കൊട്ടാരത്ത് എന്നിവർ സംസാരിച്ചു.
ലഹരി വിരുദ്ധ കാമ്പയിൻ സെഷനിൽ പ്രശസ്ത ട്രൈനറും ആന്റി ഡ്രഗ്സ് ക്യാംപയ്നറുമായ ഫിലിപ് മമ്പാട് ലഹരി വിരുദ്ധ ബോധവൽക്കരണ പരിശീലനവും നൽകി. കുഞ്ഞീതു പറപ്പൂർ , അഹമ്മദ് കുട്ടി കല്ലിങ്ങൽ , കെ. പി. ഹക്കീം,ജലീൽ പാറയിൽ , ഹക്കീം കൊട്ടാരത്ത് എന്നിവർ സംസാരിച്ചു.
എസ് എസ് എൽ സി , എൽ എസ് എസ് , യു എസ് എസ് , മദ്രസ്സ , മെഡിക്കൽ, ഖുർആൻ പരീക്ഷ, മറ്റു മത്സരപ്പരീക്ഷകളിലും വിജയികളായവരെ ഉപഹാരം നൽകുകയും പഠനോപകരണ കിറ്റുകളുടെ വിതരണോത്ഘാടനവും നടന്നു.