കൊണ്ടോട്ടി: കേരള സര്‍ക്കാര്‍ സമം പദ്ധതിയുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകലാ അക്കാദമി സംഘടിപ്പിച്ച മഹിളാ മാപ്പിള കലോല്‍സവം വനിതകളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍കൊണ്ട് അക്കാദമിയുടെ വേദികളെ സലാസംഗീതസാന്ദ്രമാക്കി. കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.ടി. ഫാത്തിമത്ത് സുഹ്റാബി പരിപാടി ഉദ്ഘാടനം ചെയ്തു. ഷെറീന കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. ഷെറോണാ റോയി, സുഭദ്രാ ശിവദാസന്‍, സറീന ഹസീബ്, കൊണ്ടോട്ടി നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റംല കൊടവണ്ടി, അക്കാദമി അംഗം സലീന സലീം എന്നിവര്‍ പ്രഭാഷണം നടത്തി.
12 മണിക്ക് ആരംഭിച്ച ”പെണ്ണാരവം” പരിപാടിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന സാക്ഷരതാമിഷന്‍ പ്രവര്‍ത്തകരും പഠിതാക്കളും ചേര്‍ന്ന് ഒപ്പന, മാപ്പിളപ്പാട്ട്, ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, നാടോടി നൃത്തം തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു. ഉച്ചക്ക് 3 മണിക്ക് തുടങ്ങിയ ”പെണ്ണെഴുത്ത്” കവയിത്രീ സംഗമം എഴുത്തുകാരി അജിത്രി ഉദ്ഘാടനം ചെയ്തു. ഡോ. ഷംഷാദ് ഹുസൈന് അധ്യക്ഷം വഹിച്ചു. റുഖിയ്യ കെ., റംലാബി എം, സബിത മൂഴിക്കല്‍, ജഷീല മാമ്പുഴ, സാബി തെക്കേപുറം, ഷാഹിദ എം.ടി., ആയിഷ പി.ടി., ലുബി കൊണ്ടോട്ടി, നസീറ ബക്കര്‍, നെസി ഫൈസല്‍, സാഫിന സലീം കേച്ചേരി, നസീറ എന്‍.വി, സൗദ കരുവമ്പൊയില്‍, ആരിഫ അബ്ദുല്‍ഗഫൂര്‍, മുഹ്സിന എന്നിവര്‍ സ്വന്തം രചിച്ച മാപ്പിളപ്പാട്ടുകള്‍ അവതരിപ്പിച്ചു.
വൈകുന്നേരം അഞ്ചര മണിക്ക് തുടങ്ങിയ ”പെണ്ണരങ്ങ്” നര്‍ത്തകി വി.പി. മന്‍സിയ ഉദ്ഘാടനം ചെയ്തു. റഹീന കൊളത്തറ ആമുഖഭാഷണം നടത്തി. ഫോക് ആര്‍ട്സ് കള്‍ച്ചറല്‍ ഫോറം കലാകാരികള്‍ ഒപ്പന, വനിതകളുടെ ദഫ്മുട്ട്, ഭരതനാട്യം, നാടോടി നൃത്തം, ഗ്രൂപ്പ് ഡാന്‍സ് തുടങ്ങിയവ അവതരിപ്പിച്ചു.
രാത്രി 7.30-ന് തുടങ്ങിയ ”പെണ്ണിശല്” വനിതാ ഗാനമേള ഗായിക സിബില്ല സദാനന്ദന് ഉദ്ഘാടനം ചെയ്തു. ഇശല്കേരള കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഗാനമേളയില്‍ മുക്കം സാജിത, എം.കെ. ജയഭാരതി, ഇഷ്റത്ത് സബ, മുനീറ കെ.ടി.പി., അന്ഷിദാ ജാസ്മിന്, നിസാ അസീസി, ഹെന്ന ഫെബിന്, നാഷിദാ സലീം, കൃഷ്ണശ്രീ പൊന്നു തുടങ്ങിയവര്‍ അവതരിപ്പിച്ചു.