നാഷണൽ കോളേജിൽ “AIM 2K24” നാഷണൽ സെമിനാർ സംഘടിപ്പിച്ചു

Thiruvananthapuram

തിരുവനന്തപുരം: നാഷണൽ കോളജിൽ ‘ഇൻസൈറ്റോ നാഷണൽ’ പദ്ധതിയുടെ ഭാഗമായി “AIM 2K24” നാഷണൽ സെമിനാർ സംഘടിപ്പിച്ചു. ശ്രീ നാരായണഗുരു ഓപ്പൺണിവേഴ്‌സിറ്റി പ്രൊ-വൈസ് ചാൻസലർ ഡോ. ഗ്രേഷ്യസ് ജെയിംസ് ഉദ്ഘാടനം ചെയ്തു. “Total Quality Management Tools for Improved Performance” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാര്‍ നടത്തിയത്. ചടങ്ങില്‍ കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. എ. ഷാജഹാൻ അധ്യക്ഷത വഹിച്ചു.

കോളേജ് (ന്യൂ ഡൽഹി) കോമേഴ്‌സ് വിഭാഗം മേധാവി പ്രൊഫ. (ഡോ.) രാജേന്ദർ കുമാർ മുഖ്യപ്രഭാഷണം നടത്തി. സെമിനാറിൻറെ സാങ്കേതിക സെഷൻ തിരുവനന്തപുരം  വിമൻസ് കോളേജ് പ്രൊഫസർ ഡോ. ബിജു. എസ്. കെ. നയിച്ചു. കാനറാ ബാങ്ക് സീനിയർ മാനേജർ അനീഷ്. പി. സക്കറിയ ബാങ്കിങ്/സമ്പാദ്യശീലം എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവാദിച്ചു. വൈസ്-പ്രിൻസിപ്പാൾ ജസ്റ്റിൻ ഡാനിയേൽ, മാനേജ്‌മെൻറ് വിഭാഗം മേധാവി ഷിബിത.ബി.എസ്, കോമേഴ്‌സ് വിഭാഗം മേധാവി ഫാജിസ ബീവി എന്നിവർ സെമിനാറിൽ പങ്കെടുത്തു.