തിരുവനന്തപുരം: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നാഷണൽ കോളേജിൽ അൽ-ആരിഫ് ഹോസ്പിറ്റലിന്റെയും RGCB യുടെയും സഹകരണത്തോടെ കോളേജിന്റെ കമ്മ്യൂണിറ്റി എക്സ്റ്റൻഷൻ പ്രോഗ്രാമിന്റെ ഭാഗമായി വിപുലമായ ബോധവൽക്കരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. നാട്ടുകാരും വിദ്യാർത്ഥികളുമടക്കം അഞ്ഞൂറോളം പേർ പങ്കെടുത്തു.
മെഡിക്കൽ പരിശോധനയും സൗജന്യ മരുന്നും സൗജന്യ ലബോറട്ടറി സൗകര്യവും പൊതു ജനങ്ങൾക്കായി ഒരുക്കിയിരുന്നു. മെഡിക്കൽ ക്യാമ്പ് അൽ-ആരിഫ് ഹോസ്പിറ്റലിലെ മെഡിക്കൽ സൂപ്രണ്ടും പ്രമുഖ Arthroscopy സർജനുമായ ഡോ. ഷമ്മാസ് ഉത്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർമാരായ സജുലാൽ, ഉണ്ണികൃഷ്ണൻ പ്രിൻസിപ്പാൾ ഡോ. എസ്. എ. ഷാജഹാൻ, ബയോകെമിസ്ട്രി വിഭാഗം മേധാവി ഡോ. രാഖി. വി. ആർ, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ പി. ആർ. രാജേഷ്, ഹോസ്പിറ്റൽ ഫിനാൻസ് മാനേജർ ഹലീൽ റഹ്‌മാൻ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.
ഡോ. അൽത്താഫ്, ഡോ. നയീം, ഡോ.ഷൈമ, ഡോ. നിഹാല, ഡോ. ആദ്യ, ഡോ. അസീന എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം വിവിധ വിഭാഗങ്ങളിലായി പരിശോധന നടത്തി വേണ്ട തുടർ നിർദേശങ്ങൾ നൽകി.