തിരുവനന്തപുരം : വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ AI ലാബ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത റിസപ്ഷനിസ്റ്റ് റോബോട്ട് സമര്‍ത്ഥ ഇന്ന് മുതല്‍ കര്‍മനിരതയാകും.
റോബോട്ട് സമര്‍ത്ഥയുടെ അനാവരണം രാവിലെ 10 മണിക്ക് ചിന്മയ എഡ്യൂക്കേഷണല്‍,കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചീഫ് സേവക് ആര്‍ സുരേഷ് മോഹന്‍ നിര്‍വഹിക്കും.
തിരുവനന്തപുരം ചിന്മയ മിഷന്‍ പ്രതിനിധി ബ്രഹ്‌മചാരി സുധീര്‍ ചൈതന്യ, സിഇസി ആന്‍ഡ് സിടി ആക്കാദമിക് കോര്‍ഡിനേറ്റര്‍ ശോഭാറാണി എന്നിവര്‍ പങ്കെടുക്കും.
പൂര്‍ണമായും നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സമര്‍ത്ഥ റോബോട്ടിന് കുട്ടികളുമായി സംവദിക്കാനും അവര്‍ക്ക് മാനസിക വൈകാരിക പിന്തുണ നല്‍കാനും കഴിയും.
അപരിചതരെ സ്വയം പരിചയപ്പെടുത്താനും ഒരിക്കല്‍ പരിചയപ്പെട്ടവരുടെ പേരുവിവരങ്ങള്‍ സൂക്ഷിക്കാനും പിന്നീട് അവരെ കണ്ടാല്‍ തിരിച്ചറിയാനും ഉള്ള കഴിവും സമര്‍ത്ഥ റോബോട്ടിനുണ്ട്.
സ്‌കൂളില്‍ എത്തുന്ന അതിഥിക്ക് കൃത്യമായ ദിശാബോധം നല്‍കാനും പ്രവേശനത്തിന് എത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ അപ്പോയിന്‍മെന്റുകള്‍ നല്‍കാനും പരാതികള്‍ രേഖപ്പെടുത്താനും സമര്‍ത്ഥ റോബോട്ടിന് കഴിയും
ക്ലാസ് മോണിറ്ററിംഗ്,ആക്ടിവിറ്റി റെക്കഗ്നിഷന്‍, ഇന്‍സിഡന്റ് പ്രിവന്‍ഷന്‍,ഫേസ് റിക്കഗ്നിഷന്‍,വ്യക്തിഗത ചാറ്റ്,ഇമോഷന്‍ ഡിറ്റക്ഷന്‍,സപ്പോര്‍ട്ടീവ് ഇന്ററാക്ഷന്‍ തുടങ്ങിയ സവിശേഷതകളും സമര്‍ത്ഥയ്ക്കുണ്ട്.
സ്‌കൂള്‍ റോബോട്ടിക് ആന്‍ഡ് എഐ വിഭാഗത്തിന് നേതൃത്വം വഹിക്കുന്ന ടെക്കോസ റോബോട്ടിക്‌സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് മോധാവി സാം എസ് ശിവന്റെ മാര്‍ഗനിര്‍ദേശത്തില്‍ 3 മാസം കൊണ്ടാണ് കുട്ടികള്‍ സമര്‍ത്ഥ റോബോട്ട് വികസിപ്പിച്ചെടുത്തത്.