നെയ്യാറ്റിൻകര: മഹാത്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 2024 നവംബർ 16 ശനിയാഴ്ച 3 മണിക്ക് നെയ്യാറ്റിൻകര കോൺവെൻ്റ് റോഡിലെ സൈബോ ടെക് അനക്സിൽ ജവഹർലാൽ നെഹ്റു- നവഭാരത ശില്പി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.
യോഗത്തിൽ മഹാത്മാ സംഘടിപ്പിച്ച ക്വിസ്, ഉപന്യാസം മത്സര വിജയികൾക്കുള്ള
സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും വിതരണം ചെയ്യുന്നു. നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ അതിയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.കെ. അനിത മുഖ്യാതിഥി ആയി പങ്കെടുക്കും.
ഡപ്യൂട്ടി കളക്ടർ എസ്.എൽ. സജികുമാർ, കാർട്ടൂണിസ്റ്റ് ഹരി ചാരുത, പട്ടികജാതി വികസന വകുപ്പ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അനിൽ കുമാർ , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്നു.