സ്‌ട്രോക്ക് ചികിത്സാ രംഗത്തെ മികച്ച ആശുപത്രികള്‍ക്കുള്ള സ്‌ട്രോക്ക് എക്‌സലന്‍സ് ആന്‍ഡ് ഇന്നൊവേഷന്‍ പുരസ്‌കാരങ്ങള്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിന്

Kozhikode

കോഴിക്കോട്: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന് സ്‌ട്രോക്ക് ചികിത്സാ രംഗത്തെ മികച്ച ഹോസ്പിറ്റലിനുള്ള രണ്ട് പുരസ്‌കാരങ്ങള്‍. പക്ഷാഘാതത്തിന് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുന്ന ആശുപത്രി, പക്ഷാഘാത പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സെന്റര്‍ എന്നിവയാണ് അവാര്‍ഡുകള്‍.

പക്ഷാഘാത പരിചരണ മേഖലയിലെ സംഭാവനകള്‍ക്ക് രാജ്യത്തെ മികച്ച സെന്ററുകളെ ആദരിക്കുന്ന സുപ്രധാന വേദിയാണ്, വോയ്‌സ് ഓഫ് ഹെല്‍ത്ത്‌കെയറിന്റെ സ്‌ട്രോക്ക് എക്‌സലന്‍സ് & ഇന്നൊവേഷന്‍ അവാര്‍ഡുകള്‍. സ്‌ട്രോക്ക് കെയറിലും അനുബന്ധ ഗവേഷണത്തിലും നിരന്തരം പുലര്‍ത്തിയ പ്രതിബദ്ധതയും അര്‍പ്പണബോധവുമാണ് ആസ്റ്റര്‍ മിംസിനെ ഈ വര്‍ഷത്തെ ക്ലിനിക്കല്‍ എക്‌സലന്‍സ് ഇന്‍ അക്യൂട്ട് സ്‌ട്രോക്ക് കെയര്‍ അവാര്‍ഡിനും, ബെസ്റ്റ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ പുരസ്‌കാരത്തിനും അര്‍ഹമാക്കിയത്. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ വച്ച് നടന്ന നാഷണല്‍ സ്‌ട്രോക്ക് കോണ്‍ക്ലേവില്‍ വച്ചായിരുന്നു അവാര്‍ഡ് ദാനം. ഇന്ത്യയില്‍ തന്നെ പക്ഷാഘാതത്തിന് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുന്ന ആശുപത്രിയായി കോഴിക്കോട് ആസ്റ്റര്‍ മിംസിനെ രേഖപ്പെടുത്തുകയാണ് ഈ പുരസ്‌കാരം. ചികിത്സാ മേഖലയില്‍ നൂതന ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനായി നടത്തുന്ന പ്രവര്‍ത്തങ്ങളും, ഗവേഷണങ്ങളും അവാ!ര്‍ഡിനായി പരിഗണിക്കപ്പെട്ടു.

ഈ അംഗീകാരം നേടാനായതില്‍ ആസ്റ്റര്‍ മിംസ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂറോ സയന്‍സസിലെ എല്ലാവരും ഏറെ അഭിമാനിക്കുന്നതായി ന്യൂറോസര്‍ജറി വിഭാഗം തലവന്‍ ഡോ. ജേക്കബ് ആലപ്പാട്ട്, ന്യൂറോളജി ഡയറക്ടര്‍ ഡോ. അഷ്‌റഫ് വി വി എന്നിവര്‍ പറഞ്ഞു. സ്‌ട്രോക്ക് ഗവേഷണത്തിലും രോഗി പരിചരണത്തിലും കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനുള്ള ദൗത്യങ്ങള്‍ക്ക്, ഊര്‍ജം നല്‍കുന്നതാണ് പുരസ്‌കാരമെന്നും അവര്‍ വ്യക്തമാക്കി.

ഓരോ നിമിഷവും രോഗിയുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക്. രോഗനിര്‍ണയം മുതല്‍ സ്‌ട്രോക്ക് ചികിത്സ ലഭ്യമായ ആശുപത്രിയില്‍ എത്തുന്നതുവരെയുള്ള സമയം, രോഗിക്ക് നിര്‍ണായകമാണ്. സമയ നഷ്ട്ടം ഒഴിവാക്കുകയാണെങ്കില്‍ അതി നൂതന രോഗ നിര്‍ണ്ണയ മാര്‍ഗ്ഗങ്ങളും, ഐ വി ത്രോമ്പോലൈസിസ്, മെക്കാനിക്കല്‍ ത്രോംബക്ടമി തുടങ്ങിയ ചികിത്സാകളിലൂടെ രോഗിക്ക് തിരിച്ചുവരവ് സാധ്യമാണ്.

സ്‌ട്രോക്ക് രോഗികളുടെ ചികിത്സ വേഗത്തിലാക്കാന്‍ 5ഏ സാറ്റലൈറ്റ് സാങ്കേതികവിദ്യയും എ ഐ സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന സ്‌ട്രോക്ക് ആംബുലന്‍സുകളുടെ പ്രവര്‍ത്തനം ആസ്റ്റര്‍ മിംസില്‍ ലഭ്യമാണ്. സി ടി, എം ആര്‍ ഐ സ്‌കാന്‍ നിര്‍ണ്ണയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലീജന്‍സിലൂടെ വിലയിരുത്താനാവും. ആസ്റ്റര്‍ മിംസിലെത്താന്‍ എടുക്കുന്ന സമയത്തിനുള്ളില്‍ രോഗിക്ക് ആവശ്യമായ അടിയന്തര പരിചരണം ഒരുക്കാന്‍ സഹായിക്കും.

ആര്‍ ആര്‍ ആര്‍ എന്ന ചുരുക്കപ്പേരില്‍ (Response Rescue Resuscitation) അറിയപ്പെടുന്ന അടിയന്തിര ചികിത്സാ സഹായ സംവിധാനത്തിന്റെ പ്രവര്‍ത്തനമാണ് മറ്റൊന്ന്. അത്യാവശ്യ ഘട്ടത്തില്‍ 75 103 55 666 എന്ന നമ്പറില്‍ വിളിക്കുന്നവര്‍ക്ക്, ഉടനടി ഡോക്ടറുടെ സേവനം ലഭ്യമാകും. ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിച്ചു ആസ്റ്റര്‍ മിംസിലെ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ചികിത്സ ഉറപ്പാക്കാനാകും.

മെഡ്‌ട്രോണിക് ഐ എന്‍ സി അവതരിപ്പിച്ചിട്ടുള്ള ക്യുവര്‍ ആപ്പിലൂടെ, കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍ക്കു, രോഗിയെ പ്രവേശിച്ചിട്ടുള്ള ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനാവും. രോഗിയെ വാഹനത്തില്‍ പ്രവേശിപ്പിക്കുന്നത് മുതല്‍, അടുത്തുള്ള ആശുപത്രിയുടെ പ്രാഥമികസേവനം തേടുന്നതിലും, വിദഗ്ധചികിത്സ ലഭ്യമാവുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും പിന്തുണ നല്‍കാനാവും. ആംബുലന്‍സ് രോഗിയുമായി ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പുതന്നെ, അടിയന്തിര സേവനങ്ങളുമായി സജ്ജമായിരിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ഇതിലൂടെ സാധിക്കും.

ലോകത്താകെയുള്ള മസ്തിഷ്‌കാഘാത രോഗികളില്‍ 60 ശതമാനവും ഇന്ത്യയിലാണെന്നത് ആശങ്കയുളവാക്കുന്നതാണ്. ഒരു ലക്ഷത്തില്‍ 135 മുതല്‍ 150 പേര്‍ക്ക് ഇന്ത്യയില്‍ സ്‌ട്രോക് കണ്ടുവരുന്നു. ഇതില്‍ത്തന്നെ നഗരഗ്രാമ അന്തരങ്ങളുമുണ്ട്. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത, വിദഗ്ധ മാനുഷിക വിഭവശേഷിയില്ലായ്മ, പൊതുജനങ്ങളില്‍ ബോധവത്കരണത്തിന്റെ അഭാവം എന്നിവ കാരണം മസ്തിഷ്‌കാഘാത പരിരക്ഷയില്‍ ഇനിയും മുന്നോട്ടുപോകാനുണ്ട്. ഇത്തരം അന്തരങ്ങളെ പരിഹരിക്കുന്നതിനുള്ള ആസ്റ്റര്‍ മിംമ്‌സിന്റെ നിരന്തര ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാവുകയാണ് വി ഒ എച്ച് സ്‌ട്രോക്ക് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം.