തിരുവനന്തപുരം: ഫാം ജേർണലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തൈക്കാട് ഗാന്ധി ഭവനിൽ സംഘടിപ്പിച്ച 5-ാമത് ആർ.ഹേലി ഫാം ജേർണലിസ്റ്റ് ഫോറം പുരസ്കാരദാന ചടങ്ങ് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ഫാം ജേർണലിസ്റ്റ് പുരസ്കാരം മുല്ലക്കര രത്നാകരൻ പി. ഭുവനേശ്വരി അമ്മയ്ക്ക് സമ്മാനിച്ചു.
ഫാം ജേർണലിസ്റ്റ് ഫോറം ജനറൽ സെക്രട്ടറി ഡോ. എൻ. ജി. ബാലചന്ദ്രനാഥ്, പ്രസിഡന്റ് ഡോ. സി. എസ്. രവീന്ദ്രൻ, ഗിരീശൻ. പി, ഡോ. വി. ബി. പദ്മനാഭൻ, കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ, പ്രശാന്ത് ഹേലി തുടങ്ങിയവർ പങ്കെടുത്തു.