പടിഞ്ഞാറത്തറ: സുവർണ്ണ ജൂബിലി വർഷത്തിൽ കൈ നിറയെ സമ്മാനങ്ങളുമായി ജി എച്ച് എസ് എസ് പടിഞ്ഞാറത്തറ. വയനാട് ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ പടിഞ്ഞാറത്തറ ഗവ:ഹയർ സെക്കണ്ടറി സ്കൂള്‍ മികച്ച നേട്ടമാണ് കരസ്ഥമാക്കിയത്. അപ്പീലുമായി വഞ്ചിപ്പാട്ട് മത്സരത്തിനെത്തിയ പടിഞ്ഞാറത്തറയിലെ കലാകാരികൾ തുഴഞ്ഞ് കയറിയത് A ഗ്രേഡോടെ ഒന്നാം സ്ഥാനത്തേക്ക് . ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും സംസ്കൃതം ഹൈസ്ക്കൂൾ വിഭാഗത്തിൽ തുടർച്ചയായി മൂന്നാം തവണയും ഓവറോൾ ചാമ്പ്യന്മാരുമായി.
ചമ്പു പ്രഭാഷണം , കവിതാരചന – ഇംഗ്ലീഷ് , ഉപന്യാസം – ഹിന്ദി , കവിതാരചന – കന്നട , പ്രസംഗം – കന്നട – വഞ്ചിപ്പാട്ട് തുടങ്ങി ഏഴ് ഇനങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് പടിഞ്ഞാറത്തറയിലെ കുട്ടികൾ സംസ്ഥാനത്ത് മത്സരിക്കുന്നുണ്ട്.