തലശ്ശേരി : സ്വാർഥതയും വർഗീയതയുമില്ലാതെ മാനവിക ബോധവും സേവന മനസ്ഥിതിയും വളരാൻ വേദപഠനം സഹായകമാണെന്ന് ഖുർആൻ ലേണിംഗ് സ്കൂൾ പഠിതാക്കളുടെ സംഗമം അഭിപ്രായപ്പെട്ടു. തലശ്ശേരി കുട്ട്യാമു ഹാളിൽ നടന്ന തലശ്ശേരി മണ്ഡലം ഓൺലൈൻ പഠിതാക്കളുടെ സംഗമം തദബ്ബുർ 2024 കെ. എൻ. എം. മർകസുദ്ദഅവാ കണ്ണൂർ ജില്ലാ സെക്രട്ടറി ഡോ. അബ്ദുൽ ജലീൽ ഒതായി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം. മർകസുദ്ദഅവാ സംസ്ഥാന വൈസ് പ്രസിഡണ്ട് ശംസുദ്ദീൻ പാലക്കോട് അധ്യക്ഷത വഹിച്ചു. പി സി റബീസ്, ഡോ. ടി.പി. മുഹമ്മദ്, ടി.പി. സി .ഹാരിസ് . സി. എ അബൂബക്കർ, ടി. എം. പി. റഫീഖ് , സുമയ്യ സിദ്ധീഖ് എന്നിവർ പ്രസംഗിച്ചു.
ഖുർആൻ പഠിതാക്കൾ പങ്കെടുത്ത വിവിധ മത്സരങ്ങളിൽ ടി.എം. പി. റഫീഖ് (ഖുർആൻ പാരായണം), ആബിദാ സലീം (ഖുർആൻ പ്രഭാഷണം), ഫർഹാന ഗഫൂർ, റുക്സാന (ഖുർആൻ മന:പാഠം) എന്നിവർ ഒന്നാം സ്ഥാനം നേടി.
വിജയികളായവർക്ക് എം ജി എം സംസ്ഥാന സമിതിയംഗം ജുവൈരിയ അൻവാരിയ സമ്മാന ദാനം നിർവഹിച്ചു. എം. ജി. എം. ജില്ലാ സെക്രട്ടറി കെ.പി. ഹസീന വളപട്ടണം സമാപന പ്രസംഗം നിർവഹിച്ചു.