കോഴിക്കോട്: കേരള മൈനിംഗ് &ക്രഷിംഗ് ഒണേഴ്സ് അസോസിയേഷെൻ kMCOA മേപ്പയൂർ – ജാമ്മ്യം പാറയിൽ നിയമനുസൃതം എല്ലാ ലൈസൻസോട് കൂടി പ്രവർത്തനം ആരംഭിക്കാൻ പോകുന്ന ക്വാറിയിൽ കോടതി വിധി ലംഘി ച്ച് അതിക്രമിച്ച് കയറി cctv ക്യാമറയും ഓഫീസുൾപ്പെടെ തകർത്ത സാമൂഹ്യ ദ്രോഹികൾ ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും കേരള മൈനിങ് &ക്രഷിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ.കെ.ബാബു ജില്ലാ പ്രസിഡണ്ട് അഫ്സൽ മണലൊടി. കെ.സി കൃഷ്ണൻ ,പവിത്രൻ കാര്യക്കണ്ടി എന്നിവർ വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.
ഒരു വിഭാഗം ആളുകൾ സാമ്പത്തിക താൽപ്പര്യവും മറ്റു താല്പര്യവും മുൻ നിർത്തി അസുത്രിതമായാണ് നിയമനുസൃതം എല്ലാ ലൈസൻസുകളോടും കൂടി പ്രവർത്തനം ആരംഭിക്കാൻ പോകുന്ന ക്വാറിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് വസ്തുതകളും ശാസ്ത്രീയ വശങ്ങൾക്ക് വിരുദ്ധമായും പ്രദേശത്തെ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുകയാണ് ഒരു വിഭാഗം ആളുകൾ ചെയ്യൂ ന്നത്.
ഇവർക്ക് കൃത്യമായ ഉദ്ദേശ ലക്ഷ്യങ്ങൾ ഉണ്ട്.അക്രമത്തിനു നേതൃതം നൽകിയവരിൽ സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ പേരിൽ നടപടി വേണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ദ്രിക്ക് കത്ത് നൽകും. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം ജില്ലയിലെ. മുഴുവൻ കോറി സ്ഥാപനങ്ങളും അടച്ചു പൂട്ടി സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
അക്രമികൾ തകർന്ന ഓഫീസും ക്വാറിയും സംസ്ഥാന പ്രസിഡന്റ് എം.കെ.ബാബു, ജില്ലാ പ്രസിഡന്റ് അഫ്സൽ മണലൊടി , എന്നിവരുടെ നേത്യത്തിൽ സന്ദർശനം നടത്തി.