സുല്‍ത്താന്‍ ബത്തേരി: മലയാളത്തിൻ്റെ സുകൃതമായി നിറഞ്ഞു നിന്ന അതുല്യ വ്യക്തിത്വം എം.ടി വാസുദേവൻ നായരുടെ വേർപാടിൽ ബത്തേരി സൗഹൃദ സാംസ്കാരിക വേദി അനുശോചനം രേഖപ്പെടുത്തി.
അനുശോചന യോഗത്തിൽ പ്രസിഡണ്ട് ധനേഷ് ചീരാൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ ഗോപകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി കസ്തൂരി ബായി ടീച്ചർ, കെ ഇന്ദിര ടീച്ചർ,നിസി അഹമ്മദ്, വിനയകുമാർ അഴിപ്പുറത്ത്, കെ പി സുരേഷ്, ഡോ. സനോജ് പി ബി, സി വി ജോയി, എന്നിവർ സംസാരിച്ചു.