അനുശോചിച്ചു

Kozhikode

കോഴിക്കോട്: രാജ്യത്തിൻ്റെ മുൻ പ്രധാനമന്ത്രിയും ഇന്ത്യയുടെ പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിലും കേരളത്തിന്റെ സാഹിത്യ കുലപ്രതിഭ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിലും കുറ്റിച്ചിറ മിസ്കാൽ റെസിഡൻസ് & വെൽഫെയർ അസോസിയേഷൻ (മിർവ) എക്സിക്യൂട്ടീവ് യോഗം അനുശോചനം രേഖപെടുത്തി.

രണ്ടു പേരുടെയും വേർപാട് നാടിന് തീരാ നഷ്ടമാണ്. പ്രസിഡന്റ്‌ പി മുഹമ്മദ്‌ അലി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സി വി ശംസുദ്ധീൻ, കെ ഫ്രൈജർ, കെ വി ശുഹൈബ്, മുസ്തഫ കുഞ്ഞിത്താൻ, പി ടി ഷൌക്കത്ത്, പി ടി അഹമ്മദ് കോയ, കെ വി അബ്ദുറഹ്മാൻ, പി എം ആദം എന്നിവർ പ്രസംഗിച്ചു.