വാന്‍ ഇടിച്ചു പരുക്കേറ്റ കാല്‍നട യാത്രക്കാരി മരിച്ചു

Kozhikode

കോഴിക്കോട്: വാനിടിച്ച് പരുക്കേറ്റ കാല്‍നട യാക്ക്രാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു. കല്ലാച്ചി മിനി ബൈപാസ് റോഡില്‍ അമിത വേഗത്തില്‍ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാല്‍നട യാത്രക്കാരിയായ വിദ്യാര്‍ഥിനി കല്ലാച്ചി ചിയ്യൂര്‍ സ്വദേശിനി പാറേമ്മല്‍ ഹരിപ്രിയ (20) ആണ് മരിച്ചത്. കാലിനും തലയ്ക്കും ഗുരുതര പരുക്കേറ്റ ഹരിപ്രിയ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കയാണ് ബുധനാഴ്ച രാത്രി മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. വാണിമേല്‍ ഭാഗത്തുനിന്ന് അമിത വേഗതയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന കല്ലാച്ചിയിലെ ഹൈമ ഗ്യാസ് ഏജന്‍സിലെ വണ്ടിയാണ് വിദ്യാര്‍ഥിനിയെ ഇടിച്ചത്. ഉണ്ണികൃഷ്ണന്‍ ശ്രീലേഖ ദമ്പതികളുടെ മകളാണ് ഹരിപ്രിയ.