ആയഞ്ചേരി: റിപ്പബ്ലിക്ക് ദിനാഘോഷത്തിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിലെ അംഗങ്ങൾക്ക് മെമ്പർ എ. സുരേന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഇന്ത്യയുടെ മതേതര മൂല്യങ്ങളെ കാത്ത് സൂക്ഷിക്കാനും ജനാധിപത്യം നിലനിർത്താനും എന്നും നാം പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യ മറ്റ് രാജ്യങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്നതും അതുകൊണ്ട് തന്നെയാണെന്ന് മെമ്പർ പറഞ്ഞു.
ശങ്കരൻ പൊതുവാണ്ടി, ചാത്തു മഞ്ചക്കണ്ടി, ദീപ തിയ്യർ കുന്നത്ത്, മോളി പട്ടേരിക്കുനി, സതി .ടി, ഷൈനി .വി, ഷിംന കുന്നിൽ,ആശാവർക്കർ ടി കെ.റീന തുടങ്ങിയവർ സംബന്ധിച്ചു.