മാപ്പിളകലാ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു

Malappuram

കൊണ്ടോട്ടി: മാപ്പിളപ്പാട്ട്, മാപ്പിള കലകള്‍, മാപ്പിളകലാ സാഹിത്യം എന്നിവ സംബന്ധിച്ച കൃതികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതിന് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി കൃതികള്‍ ക്ഷണിക്കുന്നു. 2021 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 31 വരെ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കൃതികളാണ് അവാര്‍ഡിന് പരിഗണിക്കുക. 2021, 2022, 2023 എന്നീ മൂന്ന് വര്‍ഷങ്ങളിലെയും ഓരോ കൃതിക്ക് വീതം അവാര്‍ഡുകള്‍ നല്‍കും.
ഗ്രന്ഥകര്‍ത്താക്കള്‍, പ്രസാധകര്‍, ഗ്രന്ഥകര്‍ത്താക്കളുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് കൃതികള്‍ അയക്കാം. ഒരു കൃതിയുടെ 3 കോപ്പികള്‍ വീതം ഫെബ്രുവരി 15-നകം സെക്രട്ടറി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം ജില്ല-673638 എന്ന വിലാസത്തില്‍ എത്തിക്കേണ്ടതാണ്.