കോഴിക്കോട്: കെ എം സി ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സും ബംഗ്ലാദേശിലെ ഐച്ചി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും പരസ്പരം ധാരണ പത്രത്തില്‍ ഒപ്പുവെച്ചു. മെഡിക്കല്‍, ഡെന്റല്‍, നഴ്‌സിംഗ് കോളേജ് നിലവാരം,
പ്രൊഫഷണല്‍ മാനവശേഷി വികസനം, അത്യാധുനിക സാങ്കേതിക വിദ്യകളുടെ വിനിയോഗം, അറിവ് പങ്കിടല്‍ എന്നിവയ്ക്കായി സഹകരണം ഉറപ്പ് വരുത്തുന്നതിനായാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇതിന് പുറമെ ബംഗ്ലാദേശിലെയും ഇന്ത്യയിലെയും ആരോഗ്യ പരിപാലന മേഖലയില്‍ ക്രിയാത്മകമായ സംഭാവനകള്‍ നല്‍കുന്നതും ലക്ഷ്യമിടുന്നു.
കെ എം സി ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ട്രസ്റ്റി ഡോ. കെ എം നവാസ്, ഐച്ചി ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. എം ഡി മുഅസ് എം ഹൊസൈന്‍ എന്നിവരാണ് ധാരണ പത്രത്തില്‍ ഒപ്പു വെച്ചു. കെ എം സി ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റി ഡയറക്ടര്‍ ഡോ. ആയിഷ നസ്രീന്‍, ഐച്ചി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അപ്‌ഡേറ്റ് ഡെന്റല്‍ കോളേജ്, ഈസ്റ്റ് വെസ്റ്റ് നഴ്‌സിംഗ് കോളേജ് മാനേജിങ് ഡയറക്ടര്‍ ഉള്‍ഫത് ജഹാന്‍ മൂണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.