കൽപ്പറ്റ: തരുവണ എം.എസ്.എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ശിലാസ്ഥാപനവും പ്രതിഭകള ആദരിക്കലും നാളെ (ശനിയാഴ്ച) കാലത്ത് 11 മണിക്ക് എസ് സി & എസ് ടി , പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു നിർവഹിക്കുന്നതാണ്. എം.എസ്.എസ് സംസ്ഥാന പ്രസിഡൻറ് ഡോ: പി ഉണ്ണീൻ അധ്യക്ഷത വഹിക്കും.
വയനാട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, എം.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എഞ്ചി. പി മമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തും. എം.എസ്.എസ് സംസ്ഥാന ട്രഷറർ പി. ഒ. ഹാഷിം, കോളേജ് മാനേജ്മെൻറ് കമ്മിറ്റി വൈസ് ചെയർമാൻ പൊയിലൂർ വി പി അബൂബക്കർ ഹാജി പ്രസംഗിക്കും.
കണ്ണൂർ സർവ്വകലാശാല സംഘടിപ്പിച്ച വിവിധ മൽസരങ്ങളിൽ ജേതാക്കളായ പ്രതിഭകളെ
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുധീ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജുനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി ബാലൻ, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മെമ്പർ അമ്മദ് കൊടുവേരി ആദരിക്കും.
കോളേജ് പ്രിൻസിപ്പാൾ ഡോ. എൻ.നൗഫൽ, കോളേജ് പി.ടി.എ പ്രസിഡണ്ട് എ കെ ഷാനവാസ്, മദർ പി.ടി.എ. പ്രസിഡണ്ട് മെഹറുന്നിസ ഉമ്മർ, കോളേജ് യൂണിയൻ ചെയർമാൻ സുഫിയാനു സ്വാഫി ആശംസാ പ്രസംഗം നടത്തും.