പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി

Wayanad

കമ്പളക്കാട്: കണിയാമ്പറ്റ സ്നേഹ പാലിയേറ്റീവ് കെയറിന്‍റെ ആഭിമുഖ്യത്തിൽ ജനുവരി 15 ന് പാലിയേറ്റീവ് ഡേ…. ആചരിച്ചു. കമ്പളക്കാട് ടൗണിൽ ധനസമാഹരണ കിയോസ്കിൽ ബോധവൽക്കരണവും, “പാലിയേറ്റീവ് ഡേ” വിളംബര ജാഥയും നടത്തി. അഡോറ ഡയറക്ടർ നർഗീസ് ബീഗം വിളംബരജാഥ ഉദ്ഘാടനം ചെയ്തു,

കമ്പളക്കാട് മത സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും KVVES കമ്പളക്കാട് യൂണിറ്റ്, നവോദയ ഗ്രന്ഥശാല, അഡോറ ചാരിറ്റി, ബിസ്മി ചാരിറ്റി, ഹമാസ് ക്ലബ്ബ്, യാസ് ക്ലബ്ബ്, ലയൺസ് ക്ലബ്ബ്, കണിയാമ്പറ്റ പഞ്ചായത്ത് ഡിസാസ്റ്റർ മാനേജ്മെൻറ് കോർപ്സ്, പാലിയേറ്റീവ് വളണ്ടിയർ വിംഗ്…… വിളംബര ജാഥയിലും മറ്റും തുടങ്ങിയവർ അണിനിരന്നു. പി മൊയ്തുട്ടി മാഷ് അധ്യക്ഷത വഹിച്ചു, ഷമീർ സുൽത്താൻ സ്വാഗതവും, എം കെ ഉഷാദേവി ടീച്ചർ നന്ദിയും പറഞ്ഞു