പൊഴുതന: നിരവധി വിനോദ സഞ്ചാരികള്‍ യാത്ര ചെയ്യുന്ന താമരശ്ശേരി ചുരം റോഡില്‍ വിശേഷ ദിവസങ്ങളിലടക്കം ഉണ്ടാകുന്ന രൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ചുരം ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം ആവശ്യപപ്പെട്ടു. സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റത്തില്‍ അധ്യക്ഷനായിരുന്നു. കെ പി സി സി മെമ്പര്‍ പി പി ആലി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍, സി എ അരുണ്‍ദേവ്, അഗസ്റ്റിന്‍ പുല്‍പള്ളി, ഡിന്റോ ജോസ്, എബിന്‍ മുട്ടപ്പള്ളി, വി സി വിനീഷ്, ലെനീഷ് പടിഞ്ഞാറത്തറ, സുകന്യ ആഷിന്‍, ഷിജു ഗോപാല്‍, ബൈജു പുത്തന്‍പുരയ്ക്കല്‍, ഹര്‍ഷല്‍ കോന്നാടന്‍, ശ്രീജിത്ത് എടപ്പെട്ടി, മുനീര്‍ ഗുപ്ത, ആല്‍ഫിന്‍ അമ്പാറയില്‍, ജിനേഷ് വര്‍ഗീസ്, ഷിന്റോ സ്‌കറിയ, മുബാരീഷ് ആയ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.