ഭക്തര്‍ക്ക് വിസ്മയമായി എടപ്പെട്ടി സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് പള്ളിമുറ്റത്ത് ഒരുക്കിയ സൈപ്രസ് ചെടി “പിയാത്ത”

Wayanad

എടപ്പെട്ടി: സെന്റ് സെബാസ്റ്റ്യൻസ് പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് പള്ളിമുറ്റത്തെ സൈപ്രസ് ചെടി “പിയാത്ത” യുടെ മാതൃകയിൽ രൂപകല്പന ചെയ്തപ്പോൾ.
1499 ൽ പ്രശസ്തനായ ഇറ്റാലിയൻ ശില്പി മൈക്കലാഞ്ചലോ റോമിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ, കുരിശിൽ മരിച്ച യേശുവിനെ മടിയിൽ കിടത്തിയ പരിശുദ്ധ മാതാവിന്റെ രൂപം കൊത്തിയ മാർബിൾ ശിൽപത്തിന്റെ മാതൃകയിലാണ് ഇത് രൂപകല്പന ചെയ്തിട്ടുള്ളത്. എടപ്പെട്ടി സ്വദേശിയും മണിമൂളി സി കെ എൽ പി സ്കൂൾ ഹെഡ്മാസ്റ്ററുമായ പുളിക്കത്തറ ബെന്നി മാഷാണ് ഇതിൻ്റെ ശിൽപ്പി. ഒഴിവുസമയങ്ങൾ ഇതിനായി മാറ്റിവെച്ച് ദിവസങ്ങൾ കൊണ്ടാണ് അദ്ദേഹം ശിൽപ്പം പൂർത്തീകരിച്ചത് . ഇത് ഒട്ടേറെ ആളുകളുടെ ശ്രദ്ധ ആകർഷിച്ചു വരുന്നു.