എം എസ് എം – സി ഐ ഇ ആർ സംസ്ഥാന സർഗോത്സവ്8ന് പുളിക്കൽ എബിലിറ്റിയിൽ

Malappuram

കുണ്ടോട്ടി :കെ എൻ എം മർകസുദ്ദഅവ വിദ്യാഭ്യാസ ഗവേഷണ വിഭാഗമായ കൗൺസിൽ ഫോർ ഇസ്ലാമിക് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചും (സി.ഐ. ഇ. ആർ)വിദ്യാർത്ഥി വിഭാഗമായ മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻും (എം. എസ് എം)സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന സർഗോത്സവ് ഫെബ്രുവരി 8 ,9 തീയതികളിൽ പുളിക്കൽ എബിലിറ്റി ക്യാമ്പസിൽ നടക്കും.

പരിപാടിയുടെ വിജയത്തിന് വേണ്ടി ഡോ. ഐ പി അബ്ദുസ്സലാം ( ചെയർമാൻ) ജെസിൻ നജീബ് (വർക്കിംഗ് ചെയർമാൻ) ഫഹീം പുളിക്കൽ (ജനറൽ കൺവീനർ) സി.പി ഉമർ സുല്ലമി ,എം അഹ്മദ് കുട്ടി മദനി, ഡോ,യു പി യഹ് യാഖാൻ മദനി, അഹമ്മദ് കുട്ടി മാസ്റ്റർ എബിലിറ്റി, കെ അബൂബക്കർ മൗലവി, ഡോ. കെ ടി അൻവർ സാദത്ത്, കബീർ മോങ്ങം ( രക്ഷാധികാരികൾ) അബ്ദുൽ വഹാബ് നന്മണ്ട, ഹാമിദ് സ നീൻ സി ഒ ( പ്രോഗ്രാം) ഫാസിൽ ആലുക്കൽ വാജിദ് ഒറ്റപ്പാലം ( പബ്ലിസിറ്റി) എം കെ ബഷീർ മാസ്റ്റർ, ബിലാൽ പുളിക്കൽ (ഫുഡ് ആൻഡ് റിഫ്രഷ്മെന്റ് )സക്കീർ മദനി, നുഹുമാൻ ഷിബിലി (ട്രോഫി ആൻഡ് സർട്ടിഫിക്കറ്റ്) മുഹമ്മദലി ചുണ്ടക്കാടൻ, സൽമാൻ ഫാറൂഖി ( റിസപ്ഷൻ ) പി മുഹമ്മദ് സാഹിർ ജൗഹർ ആരൂർ (ലൈറ്റ് ആൻഡ് സൗണ്ട്) കെ അബ്ദുൽ അസീസ് മാസ്റ്റർ റഫീഖ് നിലമ്പൂർ ( ഫിനാൻസ് )വീരാൻകുട്ടി അരൂർ ,മഷ്ഹൂദ് മദനി (വളണ്ടിയർ ) ശാക്കിർ ബാബു കുനിയിൽ ,നദീർ കടവത്തൂർ ( മീഡിയ)നൂറുദ്ദീൻഎടവണ്ണ, ഫഹീം അലുക്കൽ (ഐ.ടി. വെബ്സൈറ്റ് ) എന്നിവർ ഭാരവാഹികളായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

സി.ഐ. ഇ. ആർ. സംസ്ഥാന ചെയർമാൻ ഡോ. ഐ പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. അബ്ദുൽ വഹാബ് നന്മണ്ട അധ്യക്ഷത വഹിച്ചു .ഫഹീം പുളിക്കൽ, ജസിൻ നജീബ് ,എ ടി ഹസ്സൻ മദനി, ഇബ്രാഹിം പാലത്ത് , കെ ‘അബ്ദുൽ അസീസ് , എം.കെ ബഷീർ മാസ്റ്റർ, ശാക്കിർ ബാബു കുനിയിൽ , ഫാസിൽ ആലുക്കൽ, ഹാമിദ് സനിൽ , ബിലാൽ പുളിക്കൽ സംസാരിച്ചു.