ഭരണഘടനയുടെ കാവലാളാകുക: ഐ. എസ്. എം കൊടുവള്ളി വെസ്റ്റ് യുവ ജാഗ്രത സദസ്സ്

Kozhikode

നരിക്കുനി :രാജ്യത്തിൻ്റെ ഭരണഘടനയുടെ കാവലാളുകളായി ഭരണഘടനയെ സംരക്ഷിക്കാൻ രാഷ്ട്രത്തിലെ മുഴുവൻ ജനങ്ങളും മുന്നോട്ട് വരണ മെന്ന് ഐ എസ് എം കൊടുവള്ളി വെസ്റ്റ് മണ്ഡലം റിപ്പബ്ലിക് ദിനത്തിൽ നരിക്കുനിയിൽ സംഘടിപ്പിച്ച യുവജാഗ്രത സദസ്സ് അഭിപ്രായപ്പെട്ടു. ലോക സമൂഹത്തിന് മുമ്പിൽ ഇന്ത്യ ഉയർന്ന് നിൽക്കുന്നത് ഭരണഘടനയുടെ മഹത്വം കൊണ്ടാണെന്നും അതിനെ ദുർബലപ്പെടുത്താനുള്ള ഏത് ശ്രമങ്ങളെയും ചെറുത്ത് തോൽപിക്കണമെന്നും ഐ എസ് എം ആവശ്യപ്പട്ടു.

നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. ഫവാസ് എളേറ്റിൽ അധ്യക്ഷത വന്നിച്ചു. ഫോക്കസ് ഇന്ത്യ ഡപ്യൂട്ടി സി. ഇ .ഒ ജാഫർ വാണിമേൽ മുഖ്യപ്രഭാഷണം നടത്തി .ഡി. വൈ . എഫ് ഐ ജില്ലാ കമ്മറ്റി അംഗം ബി.സി അനുജിത്ത് , യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം റഫീഖ് കൂടത്തായ് , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഹിദാഷ് തറോൽ , സോളി ഡാരിറ്റി സംസ്ഥാന കൗൺസിലർ വസീഫ് പുന്നശ്ശേരി , എൻ. വൈ എൽ സംസ്ഥാന പ്രവർത്തക സമിതി അംഗം ഷമീർ വാവാട് , ഐ എസ് എം ജില്ല പ്രസിഡണ്ട് ഇല്യാസ് പാലത്ത് , കെ.എൻ എം മണ്ഡലം പ്രസിഡണ്ട് എൻ. പി അബ്ദുൽ റഷീദ് , കെ. എൻ എം ജില്ലാ സെക്രട്ടറി ശുക്കൂർ കോണിക്കൽ , സാബിക് കാരുകുളങ്ങര പ്രസംഗിച്ചു