ഐ.എസ്. എം യുവ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

Malappuram

പുളിക്കൽ : ‘യുവത്വം അംബേദ്കറെ വായിക്കുന്നു’ എന്ന പ്രമേയത്തിൽ രാജ്യത്തിന്റെ 76-മത് റിപ്പബ്ലിക് ദിനത്തിൽ ഐ.എസ്.എം കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി യുവ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. പുളിക്കൽ ടൗണിൽ വെച്ച് നടന്ന പരിപാടി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. കെ. പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം ജില്ലാ സെക്രട്ടറി ഡോ. സുലൈമാൻ ഫാറൂഖി അധ്യക്ഷനായി. മുസ്ലിം യൂത്ത് ലീഗ് കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് അഡ്വ.എൻ. എ. കരീം, ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ പഞ്ചായത്ത് സെക്രട്ടറി എം. സലാഹ് ഐ. എസ്. എം മുൻ ഉപാധ്യക്ഷൻ റാഫി കുന്നുംപുറം, കെ.സി അഷ്‌റഫ്‌, കെ. കെ അയ്യൂബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
ഡോ. മുസ്‌ഫിർ, ഷാദിൻ.എം.കെ, ഫഹീം പുളിക്കൽ, സജീർ പറവൂർ, ബിലാൽ.സി. എൻ, ഇബ്രാഹിം ഓട്ടുപാറ, ഷമീർ ആന്തി യൂർകുന്ന്, ഹസ്സൻ ഐക്കരപ്പടി എന്നിവർ നേതൃത്വം നൽകി.