മുജാഹിദ് പത്താം സംസ്ഥാന സമ്മേളന മാനവിക സന്ദേശ യാത്ര മഞ്ചരി മണ്ഡലത്തില്‍ പ്രയാണം നടത്തി

Malappuram

മഞ്ചേരി: ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി മലപ്പുറം ജില്ലാ സംഘാടക സമിതി ഡിസംബര്‍ 5ന് വഴിക്കടവില്‍ നിന്നാരംഭിച്ച് ജനുവരി 7ന് ഐക്കരപ്പടിയില്‍ സമാപിക്കുന്ന 33 ദിന ജില്ല മാനവിക സന്ദേശ യാത്ര മഞ്ചേരി മണ്ഡലത്തില്‍ പര്യാടനം നടത്തി.

യാത്ര 16 ദിവസം പിന്നിട്ടപ്പോള്‍ പതിനായിരം ആളുകളിലേക്ക് നേരിട്ട് സമ്മേളന സന്ദേശം നല്‍കി. എടക്കര, നിലമ്പൂര്‍, എടവണ്ണ,വണ്ടൂര്‍ മണ്ഡലങ്ങളിലെ 170 കേന്ദ്രങ്ങളില്‍ സമ്മേളന പ്രമേയ പ്രഭാഷണങ്ങള്‍,16 സൗഹൃദ മുറ്റങ്ങള്‍ എന്നിവ നടന്നു. മഞ്ചേരി മണ്ഡലത്തില്‍ പാണ്ടിക്കാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സി റമീഷ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. കെ. എന്‍. എം. മര്‍ക്‌സുദ്ദഅവ സംസ്ഥാന ട്രഷറര്‍ എം.അഹ്മദ് കുട്ടി മദനി മുഖ്യഭാഷണം നടത്തി, മുന്‍വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ആസ്യ, റഫീഖ് നല്ലളം, സി.എം സനിയ്യ അന്‍വാരിയ്യ, ജൗഹര്‍ അയനിക്കോട്, കെ.എം ഹുസൈന്‍, വി.ടി ഹംസ എന്നിവര്‍ പ്രസംഗിച്ചു.

വിവധ കേന്ദ്രങ്ങളിലെ സ്വീകരണത്തില്‍ ശമീര്‍ സ്വലാഹി, അനീസ് അന്‍സാരി, എം.അബ്ദുല്‍ ഗഫൂര്‍ സ്വലാഹി പ്രസംഗിച്ചു. കാരക്കുന്ന് നടന്ന സമാപന സമ്മേളനം കെ.എന്‍.എം ജില്ല സെക്രട്ടറി കെ.അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. എം.കെ.മൂസ സുല്ലമി അധ്യക്ഷതവഹിച്ചു. ഇബ്രാഹിം ഫാറൂഖി, മുഹമ്മദ്ശാദിന്‍ മുത്തനൂര്‍, ടി.കെ മൊയ്തീന്‍ മുത്തനൂര്‍, സി.പി ശറഫുദ്ദീന്‍, ഫാത്തിമ ഫൈസല്‍, കെ.വി ഹനീഫ, ശഹീര്‍ പുല്ലൂര്‍, അസൈനാര്‍ സ്വലാഹി തുടങ്ങിയവര്‍ മാനവിക യാത്രക്ക് നേതൃത്വം നല്‍കി. 21ന് വ്യാഴാഴ്ച പതിനേഴാം ദിനം ഉച്ചക് 3 ന് അരിപ്ര സൗഹൃദ മുറ്റത്തോടെ ആരംഭിച്ച് വൈകിട്ട് 8.30 ന് കൊളത്തൂര്‍ സമാപ്പിക്കും. 22ന് വെള്ളിയാഴ്ച പതിനെട്ടാം ദിനം ഉച്ചക്ക് 3ന് മൂര്‍ക്കനാട്ടില്‍ സൗഹൃദ മുറ്റത്തോടെ ആരംഭിച്ച് 8.30ന് പെരിന്തല്‍മണ്ണ സമാപ്പിക്കും.