മികച്ച ബര്‍ത്തിങ് എക്‌സ്പീരിയന്‍സ് അവാര്‍ഡ് അരീക്കോട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റലിന്

Kozhikode

അരീക്കോട്: വേള്‍ഡ് സിഗനേച്ചറിന്റെ കേരളത്തിലെ ബെസ്റ്റ് ബര്‍ത്തിങ് എക്‌സ്പീരിയന്‍സ് ഹോസ്പിറ്റലിനുള്ള അവാര്‍ഡിന് അരീക്കോട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ അര്‍ഹരായി. ഗോവ നോവോട്ടലില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റലിലെ ഗൈനക് വിഭാഗം ഡോക്ടര്‍മാരായ ഡോ: ആമിന ബീവി, ഡോ: ഷിമിലി ജാസ് എം പി എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

‘എല്ലാത്തരം ആളുകളിലും മികച്ച ആതുരസേവനങ്ങള്‍ ഉറപ്പാക്കുകയെന്നതാണ് ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ ലക്ഷ്യം. വളരെ കുറഞ്ഞ നാളുകള്‍കൊണ്ട് തന്നെ ഇത്തരം വലിയ നേട്ടം കൈവരിച്ച ആസ്റ്റര്‍ മദര്‍ ഹോസ്പ്പിറ്റലിലെ ഗൈനക്ക് വിഭാഗം അഭിമാനമായി മാറിയിരിക്കുകയാണെന്ന് ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരള തമിഴ്‌നാട് റീജിയണല്‍ ഡയക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

അരീക്കോട് സ്ഥിതി ചെയുന്ന ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ ഒരു വര്‍ഷം കൊണ്ട് തന്നെ മികച്ച ആതുരസേവനങ്ങള്‍കൊണ്ട് ശ്രദ്ധ നേടിയിരുന്നു.സിസേറിയനെക്കാളുപരി സുഖപ്രസവങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ഗൈനക്കോളജി ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ ശ്രദ്ധ നേടുവാന്‍ വഴിവച്ചു. അത്യാധുനിക സംവിധാനങ്ങളോടൊപ്പം നൂതന ചികിത്സാരീതികളും ആസ്റ്റര്‍ മദര്‍ ഹോസ്പ്പിറ്റല്‍സ് ജനങ്ങള്‍ക്കായി പ്രദാനം ചെയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *