അകാലത്തില്‍ നമ്മളെ പിരിഞ്ഞു പോയ പ്രിയ കവയത്രി നന്ദിതയുടെ ജീവിതകഥ സിനിമയാകുന്നു

Cinema

കൊച്ചി: ക്യാംപസില്‍ ഇന്നും പ്രണയത്തിന്റെ നൊമ്പരമായി നിറഞ്ഞ് നില്‍ക്കുന്ന നന്ദിതയെന്ന എഴുത്തുക്കാരി, പ്രണയം പോലെ മരണത്തെ നെഞ്ചോട് ചേര്‍ത്തവള്‍, ക്യാംപസിലെ കുട്ടികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരിയായവള്‍. ഒരു ദിവസം പറയത്തക്ക കാരണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ മരണത്തിന്റെ പടികള്‍ ഇറങ്ങി പോയവള്‍ നന്ദിത. ഒരു പാട് ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് ഉത്തരമായി കുറച്ച് ഡയറി കുറുപ്പുകള്‍ അവശേഷിപ്പിച്ച് കടന്നു പോകുമ്പോള്‍ നന്ദിത പോലും ഓര്‍ത്തിട്ടുണ്ടാവില്ല, അത് മലയാളത്തിന്റെ പ്രിയ കവിതകള്‍ ആകുമെന്ന്, ….. കാമ്പസിന്റെ പ്രണയമാകുമെന്ന് …… നന്ദിതയുടെ സര്‍ഗ്ഗ ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരു മുഴുനീള ക്യാംപസ് ചലച്ചിത്രമാണ് നന്ദിത,’

എന്‍ എന്‍ ബൈജു സംവിധാനം ചെയ്യുന്ന ഈ ചലച്ചിത്രം പരസ്യ കമ്പനിയായ എം ആര്‍ട്‌സ് മീഡിയയുടെ ബാനറില്‍ ശരത് സദന്‍ ആണ് നിര്‍മ്മിക്കുന്നത്. ചലച്ചിത്രനിര്‍മ്മാണ രംഗത്ത് എത്തുന്ന എം ആര്‍ട്‌സ് മീഡിയയുടെ ആദ്യ ചലച്ചിത്രമാണ് നന്ദിത. നന്ദിത ജനിമൃതികളുടെ പ്രണയകാവ്യം എന്ന നോവലിനെ അടിസ്ഥാനമാക്കി ഗാത്രി വിജയ് ആണ് ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, ജയന്‍ ചേര്‍ത്തല, സുനില്‍ സുഗതാ, ഷെജിന്‍, സീമാ ജി നായര്‍, അംബിക മോഹന്‍, രാജേഷ് കോബ്ര, ജീവന്‍ ചാക്കാ, പുതുമുഖ നായകന്‍ ശരത് സദന്‍, സുബിന്‍ സദന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഈ ചിത്രത്തില്‍ നന്ദിതയായി പ്രധാന വേഷത്തില്‍ ആഭിനയിക്കുന്നത് ഗാത്രി വിജയ് ആണ്. അബൂരി, മുണ്ടക്കയം, പരുന്തുംപാറ, വയനാട്, എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. എം ആര്‍ട്‌സ് മീഡിയ ചലച്ചിത്രനിര്‍മ്മാണ കമ്പനി എരുമേലി മുന്‍ മേല്‍ശാന്തി ബ്രഹ്മശ്രീ ജയരാജ് നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സംഗീതം ജോസി ആലപ്പുഴ. ഷിബു അനിരുദ്ധ്. ഗാന രചന ഡി.ബി അജിത്, പി.ജി ലത.’ പശ്ചാത്തല സംഗീതം ജോസി ആലപ്പുഴ. ഡി. ഒ പി ജോയി. പി ആര്‍ ഒ എം കെ ഷെജിന്‍.

Leave a Reply

Your email address will not be published. Required fields are marked *