നിംസ് മൈക്രോ ഹോസ്പിറ്റൽസിൽ ഫെബ്രുവരി 15ന് ശനിയാഴ്ച സൗജന്യ ക്യാൻസർ നിർണ്ണയ ക്യാമ്പ്

Thiruvananthapuram

തിരുവനന്തപുരം: നിംസ് മെഡിസിറ്റിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള നിംസ് മൈക്രോ ഹോസ്പിറ്റൽസിൽ ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെ സൗജന്യ ക്യാൻസർ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നു.

നിംസ് മെഡിസിറ്റി, സ്വസ്തി ഫൗണ്ടേഷൻ , സിറ്റിസൺസ് ഇന്ത്യ ഫൗണ്ടേഷൻ ,പാങ്ങോട് മിലിട്ടറി ഹോസ്പിറ്റൽ, കോസ്റ്റ് ഗാർഡ് വിഴിഞ്ഞം സ്റ്റേഷൻ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ക്യാമ്പിൽ , അകാരണമായി ശരീരത്തിന്റെ ഭാരം കുറയൽ, വായിൽ പുണ്ണ്, മൂത്രത്തിൽ കൂടി രക്തം പോവുക, കഴുത്തിലെ മുഴകൾ,
⁠ഉണങ്ങാത്ത മുറിവുകൾ, സ്തനങ്ങളിൽ അസ്വഭാവികതകൾ, അർബുദത്തിന്റെ കുടുംബ പശ്ചാത്തലം, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, മലത്തിൽ ചുവപ്പുനിറത്തിലോ കറുത്ത നിറത്തിലോ രക്തം പോവുക തുടങ്ങി ലക്ഷണങ്ങളോ അസ്വസ്ഥതകളോ ഉണ്ടെങ്കിൽ ക്യാമ്പിന്റെ സേവനം തീർച്ചയായും പ്രയോജനപ്പെടുത്തേണ്ടതാണ്.

സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ജി. എസ് ജീവൻ, നിംസ് മൈക്രോ ഹോസ്പിറ്റൽസ് സർജറി വിഭാഗം മേധാവി ഡോ. ബിജു ഐ. ജി നായർ , മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. മിൻറു മാത്യു എബ്രഹാം , ക്ലിനിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അഞ്ചു എസ് ചന്ദ്രബോസ് എന്നിവരുടെ നേതൃത്വത്തിൽ സർജറി, ഗൈനക്കോളജി,റേഡിയേഷൻ, വായിലെ അർബുദരോഗ നിർണ്ണയത്തിന് ദന്തരോഗ വിഭാഗം തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും.

കൺസൾട്ടേഷൻ , അൾട്രാ സൗണ്ട് സ്കാനിംഗ്, ഐ ബ്രസ്റ്റ് സ്കാനിങ് (സ്തനാർബുദ രോഗനിർണ്ണയം ) തുടങ്ങിയവയും ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് പുരുഷന്മാരിലെ പ്രൊസ്റ്റേറ്റ് കാൻസർ നിർണ്ണയ ടെസ്റ്റ്‌ ആയ പ്രൊസ്റ്റേറ്റ് സ്പെസിമെൻ ആന്റിജൻ ടെസ്റ്റും , സ്ത്രീകളിലെ ഓവറിയൻ കാൻസർ മാർക്കർ പരിശോധന ( CA -125 ) പൂർണ്ണമായും സൗജന്യമാണ്.

തുടർ ചികിത്സക്ക് ആദ്യത്തെ ഡോക്ടർ കൺസൾട്ടേഷൻ പൂർണ്ണമായും സൗജന്യമായിരിക്കും. മറ്റുള്ളവക്ക് 25% ഇളവുകളും ലഭിക്കുന്നതാണ്.