പാചകവാതക വിലവര്‍ധന ജനത്തോടുള്ള കേന്ദ്രസര്‍ക്കാറിന്‍റെ വെല്ലുവിളി: മാന്നാനം സുരേഷ്

Thiruvananthapuram

നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ 8289857951 എന്ന വാട്‌സാപ്പ് നമ്പറിലേക്കോ അയക്കുക.


തിരുവനന്തപുരം: ഗാര്‍ഹിക ഉപയോഗത്തിനും വാണിജ്യ ഉപയോഗത്തിനുമുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ലോഹ്യ കര്‍മ്മസമിതി സംസ്ഥാന പ്രസിഡന്റ് മാന്നാനം സുരേഷ് പ്രസ്താവിച്ചു

നിത്യോപയോഗസാധനങ്ങളുടെ വില വര്‍ധന മൂലം ദുരിതത്തിലായ രാജ്യത്തെ സാധാരണ ജനങ്ങളെ വീണ്ടും ദ്രോഹിക്കുന്നതാണ് പാചകവാതകത്തിന്റെ വില വര്‍ധന. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലവര്‍ധന ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇവിടെ വില വര്‍ധിപ്പിക്കുന്നത് തികഞ്ഞ അനീതിയാണെന്ന് മാന്നാനം സുരേഷ് പറഞ്ഞു

കഴിഞ്ഞ ദിവസമാണ് റെയില്‍വേ ഭക്ഷണ സാധനങ്ങളുടെ വില ഇരട്ടിയിലധികമായി വര്‍ധിപ്പിച്ചത്. രാജ്യത്തെ സാധാരണ ജനങ്ങളെ മറന്നു കൊണ്ടുള്ള ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രി അവതരിപ്പിച്ചതോടെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ കോടിക്കണക്കിന് വരുന്ന പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്ന നടപടിയാണ് പാചകവാതക വിലവര്‍ധന. വില വര്‍ധനവിനെതിരെ ഇന്ത്യയിലെ ജനങ്ങള്‍ പ്രതികരിക്കണമെന്നും ഇടതുപക്ഷ മതേതര ജനത ജനതാദള്‍ പരിവാര്‍ കക്ഷികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും ജനതദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ലോഹ്യ സമിതി സംസ്ഥാന പ്രസിഡന്റുമായ മാന്നാനം സുരേഷ് പ്രസ്താവിച്ചു. ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാപ്രസിഡന്റുമാരുടെയും യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാന്നാനം സുരേഷ്.

സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാമപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബെന്നി തോമസ്, സംസ്ഥാന സംഘടന ജന സെക്രട്ടറി ജീഷോ ഏറ്റുമാനൂര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അസ്സലാം, സംസ്ഥാന ട്രഷറര്‍ രാജു കല്ലുകളം, കോട്ടയം ജില്ലാ പ്രസിഡന്റ് ജിജി തോമസ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റിലാക്‌സ് പാറശാല, എറണാകുളം ജില്ലാ പ്രസിഡന്റ് നാസര്‍ മട്ടാഞ്ചേരി, തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് വടക്കാഞ്ചേരി സന്തോഷ്, പാലക്കാട് ജില്ലാ പ്രസിഡന്റ് ചിറ്റൂര്‍ രാജേഷ്, എറണാകുളം ജില്ലാ പ്രസിഡന്റ് നിസാര്‍ തോപ്പുംപടി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *