കല്പറ്റ: കുടുംബശ്രീ വയനാട് ജില്ലാ മിഷൻ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ ഫാം സൂപ്പർവൈസർമാരെ നിയമിക്കുന്നു. പൗൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ്സ് മാനേജ്‌മെന്റ്റിൽ ബിരുദം അല്ലെങ്കിൽ പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, ഇരുചക്ര വാഹന ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ് (01.02.2025 ന് 30 വയസ്സ് കഴിയാൻ പാടുള്ളതല്ല) ശമ്പളം 15000 + 5000 ടിഎ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി 28.02.2025. അപേക്ഷ ഫോം www.keralachicken.org.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
കൂടൂതൽ വിവരങ്ങൾക്ക് 04936-299370, 206589 , 9562418441
