ചേരുരാൽ സ്ക്കൂളിൽ ദേശീയ ഉർദു ദിനം ആഘോഷിച്ചു

Malappuram

അനന്താവൂർ: ചേരൂരാൽ ഹയർ സെക്കൻ്ററി സ്കൂൾ ഗസൽ ഉർദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ‘ദേശീയ ഉർദു ദിനം’ അഘോഷിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. പ്രധാനാധ്യാപകൻ പി.സി അബദു റസാഖ് ഉദ്ഘാടനം ചെയ്തു. പി ടി. റസാഖ് ആധ്യക്ഷ്യനായി. കെ. ശാന്തകുമാരി , അസ് ലം മയ്യേരി, പി. ഫാത്തിമ റഫ , സി.വി. ഫാത്തിമ ലിബ, കെ. ശാഫി സംസാരിച്ചു. ഗഫൂർ ചുള്ളിപ്പാറ സ്വാഗതവും എ. മിത്ര സുരേഷ് നന്ദിയും പറഞ്ഞു.