കോഴിക്കോട്: മാനവയ്ക്ക് ദൈവിക ദര്‍ശനമെന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് കോണ്‍ഫറന്‍സ്ഞായറാഴ്ച വൈകിട്ട് 4.15 ന് കോഴിക്കോട് കടപ്പുറത്ത് അറ്റാഷെ ഓഫ് സൗദി എംബസി ശൈഖ് ബദര്‍ നാസിര്‍ അല്‍ബുജൈദി അല്‍അനസി ഉല്‍ഘാടനം ചെയ്യും.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അഹ്മദ് ദേവര്‍ കോവില്‍ , ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എം.കെ. രാഘവന്‍ എം.പി. സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രസിഡന്റ് പി.എന്‍ അബ്ദുലത്തീഫ് മദനി അധ്യക്ഷ വഹിക്കും.
സി. കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, ജനറല്‍ സെക്രട്ടറി ടി.കെ. അശ്‌റഫ്, ഹുസൈന്‍ സലഫി, ഹാരിസ് ബിന്‍ സലീം, സി.പി. സലീം, ഫൈസല്‍ മൗലവി പുതുപറമ്പ്, നാസര്‍ ബാലുശേരി, റഷീദ് കുട്ടമ്പൂര്‍, വിസ്ഡം യൂത്ത് ജനറല്‍ സെക്രട്ടറി ടി.കെ നിഷാദ് സലഫി, വിസ്ഡം സ്റ്റുഡന്‍സ് ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ശമീല്‍ മഞ്ചേരി എന്നിവര്‍ വിഷയാവതരണം നടത്തും.
വിസ്ഡം ബുക്‌സ്പുറത്തിറക്കുന്ന പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിക്കും.