ആലപ്പുഴ :എം ജി എം സംസ്ഥാന സമിതി പ്രഖ്യാപിച്ച ദൊയ് മാസ ക്യാമ്പയിൻ സമാപന സമ്മേളനം ആലപ്പുഴയിൽ സമാപിച്ചു. കരുത്താകണം വിശ്വാസം നിർഭയമാകണം സമൂഹം എന്ന ക്യാപ്ഷനിൽ കേരളത്തിലെ എല്ലാ ജില്ലകളിലും എം ജി എം പ്രോഗ്രാമുകൾ ഈ രണ്ട് മാസ കാലയളവിൽ നടന്നു കഴിഞ്ഞു വർധിച്ചു വരുന്ന അന്ധവിശ്വാസങ്ങൾക്കും ചൂഷണങ്ങൾക്കും മന്ത്രവാദ കൊലപാതകങ്ങൾക്കുമെതിരെ ശക്തമായ ബോധവൽക്കരണം നമ്മുടെ ബാധ്യതയാണെന്നും ശാന്തിയും നിർഭയത്വവും നൽകുന്ന കരുത്തുറ്റ ഏക ദൈവവിശ്വാസവുമാണ് നമുക്ക് വേണ്ടതെന്നും സമ്മേളന പ്രമേയം ആവശ്യപ്പെട്ടു.

തന്റെ അകത്തുള്ള സമാധാനമെന്ന സൗഭാഗ്യത്തെ തേടി മനുഷ്യൻ അലയുകയും തട്ടിപ്പിനിരയവുകയുംചെയ്യുന്ന ദയനീയ കാഴ്ചകൾക്ക് സാക്ഷികളാവുകയുംചെയ്യുന്ന സാഹചര്യമാണുള്ളതെന്നും ചുറ്റുംപടരുന്ന ഇരുട്ടിനെതിരെ വിരലനക്കാൻ ബാധ്യസ്ഥരാണെന്നും ധാർമികത കാത്തു സൂക്ഷിക്കുവാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്നും സംസ്ഥാന സമാപനക്യാമ്പയിൻ പ്രമേയം ആവശ്യപ്പെട്ടു.ആലപ്പുഴ ലജനത് ഗ്രാൻഡ് ഹാളിൽ ചേർന്ന സംസ്ഥാന സമാപന ക്യാമ്പയിനിൽ ശിഫ ഫാത്തിമ ഖുർആൻ പാരായണത്തോടെ ആരംഭിച്ച സദസ്സിൽ എം ജി എം ജില്ലാ പ്രസിഡന്റ് സഫല നസീർ ആമുഖ പ്രഭാഷണം നിർവഹിച്ചു. സംസ്ഥാന വൈ. പ്രസിഡന്റ് മറിയക്കുട്ടി സുല്ലമിയയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം എം ജി എം സംസ്ഥാന പ്രസിഡന്റ് സൽമ അൻവാരിയ ഉദ്ഘാടനം ചെയ്തു.

കർഷക അവാർഡ് ജേതാവ് ശ്രീമതി. വാണി.വി.ഹരിപ്പാടിനെ ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് സൽമ അൻവാരിയ,എം ജി എം സംസ്ഥാന ജനറൽ സെക്രട്ടറി സി. ടി. ആയിഷ ടീച്ചർ ചേർന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ആദരിച്ചു വിഷയമവതരിപ്പിച്ചുകൊണ്ട് ശാക്കിർ ശ്രീമൂലനഗരം, ഷെമീർ ഫലാഹി എന്നിവർ സംസാരിച്ചു ആശംസകൾ നേർന്നുകൊണ്ട് കെ എൻ എം മർക്കസു ദ്ദഅവ സംസ്ഥാന സെക്രട്ടറി സലീം കരുനാഗപ്പള്ളി, കെ എൻ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുബൈർ അരൂർ, കെ എൻ എം മർക്കസു ദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ. പി. നൗഷാദ് എം ജി എം ജില്ലാ സെക്രട്ടറി ഷെരീഫ ടീച്ചർ, ഐ എസ് എം ജില്ലാ സെക്രട്ടറി അൻസിൽ പി. ച്ച്, എം എസ് എം പ്രതിനിധി അദ്നാൻ മുബാറക് ഐ ജി എം പ്രസിഡന്റ് ശിഫ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.


ആരോഗ്യം ആനന്ദം അകറ്റാം അർബുദം എന്ന വിഷയത്തെ കുറിച്ച് ഡോ. ബേനസീർ കോയ തങ്ങൾ സംസാരിച്ചു എം ജി എം സംസ്ഥാന ജനറൽ സെക്രട്ടറി സി. ടി. ആയിഷ ടീച്ചർ സമാപന പ്രഭാഷണം നിർവഹിച്ചു എം ജി എം സംസ്ഥാന ട്രഷറര്‍ റുക്‌സാന വാഴക്കാട് സദസ്സിന് നന്ദി രേഖപ്പെടുത്തി. സൈഫ് ക്യാമ്പസ് വിദ്യാർത്ഥികൂടിയായ അദ്നാൻ മുബാറക്കിന്റെ ഗാനലാപനം സദസ്സിന് കുളിർമയേകി ജന സമൂഹത്തിന്റെ നന്മക്കായി തുടർ പരിപാടികളുമായി എം ജി എം സംസ്ഥാന സമിതി സജീവമായി ഉണ്ടാകുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.