എൽ എസ് എസ്, യു എസ് എസ് മാതൃകാ പരീക്ഷ നടത്തി

Kannur

തലശ്ശേരി: കെ എസ് ടി യു (കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ) തലശ്ശേരി സൗത്ത് സബ്ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ് മാതൃകാ പരീക്ഷ നടത്തി. തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ മാതൃകാ പരീക്ഷയിൽ ഉപജില്ലയിലെ 50 ൽ അധികം വിദ്യാലയങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു.

മാതൃകാ പരീക്ഷയ്ക്ക് സബ്ജില്ലാ പ്രസിഡണ്ട് റമീസ് പാറാൽ, സെക്രട്ടറി എം പി സിറാജ്, ട്രഷറർ ടി വി റാഷിദ, മുഹമ്മദ് റിയാസ്, പി കെ അബ്ദുൽ സമദ്, റബീസ് പുന്നോൽ, മിസ്ഹബ് വി പി, റുക്സാന, ആയിഷ, ഷഫ്ന, അക്ഷയ, ആമിന നൗറീൻ, ഫാസിൽ, ഹാരിസ്, റയീസ്, റിയാദ്, മുസ്സമ്മിൽ എന്നിവർ നേതൃത്വം നൽകി.