റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്‍ററിന്‍റെ മാഹിർ ഖുർആൻ അക്കാദമി കോൺവെക്കേഷനില്‍ ഡോ ഹുസൈന്‍ മടവൂര്‍ പങ്കെടുത്തു

Uncategorized

റിയാദ്: സൗദി സർക്കാറിൻ്റെ കീഴിലുള്ള റിയാദ് റൗദ ജാലിയാത്തിൻ്റെ സഹകരണത്തോടെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻ്ററിൻ്റെ കീഴിൽ നടക്കുന്ന മാഹിർ ഖുർആൻ അക്കാദമിയുടെ പന്ത്രണ്ടാമത് കോൺവെക്കേഷൻ പരിപാടിയിൽ പങ്കെടുത്തു. ഹൃദ്യമായിരുന്നു പരിപാടി. 56 വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് ഈ വർഷം ഖുർആൻ മുഴുവൻ മന:പ്പാമാക്കുകയും അർത്ഥം പഠിക്കുകയും ചെയ്തത്. റിയാദിൽ താമസിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എഴുന്നൂറിലധികം കുട്ടികൾ ഇതിനകം മാഹിർ അക്കാദമിയിൽ പഠിച്ച് ഹാഫിദുകളായിട്ടുണ്ട്.

പരിപാടിയിൽ ജാലിയാത്ത് ഡയരക്ടർ ശൈഖ് തൗഫീഖ് സർഹാൻ, ദാറുൽ ഫുർഖാൻ ചെയർമാൻ ശൈഖ് ഹുസൈൻ അൽബുറൈക് അൽ ദൗസരി , ശൈഖ് അബൂസുൽത്താൻ, ശൈഖ് മുഹമ്മദ് സുബൈഇ, മാഹിർ അക്കാദമി ഡയരക്ടറും ഇസ്ലാഹി സെൻ്റർ പ്രസിഡൻ്റുമായ അബ്ദുൽ ഖയ്യൂം ബുസ്താനി തുടങ്ങിയവർ സംസാരിച്ചു. ഇസ്‌ലാഹി സെൻ്റർ ഭാരവാഹികളായ അബ്ദുസാഖ് സലാഹി, മുഹമ്മദ് സുൽഫിക്കർ, മുജീബ് അലി തൊടികപ്പുലം തുടങ്ങിയവർ നേതൃത്വം നൽകി.

വിദ്യാർത്ഥികളുടെ ഖുർആൻ ആലാപനവും ഖുർആൻ ഉദ്ധരിച്ചുള്ള പ്രഭാഷണങ്ങളും സദസ്സിനെ ധന്യമാക്കി. രക്ഷിതാക്കളും അഭ്യുദയകാംക്ഷികളുമായ അഞ്ഞൂറിലേകൊളുകൾ പരിപാടിയി വീക്ഷിക്കാനെത്തി