മേപ്പാടി: ആദിവാസി യുവാവ് കവുങ്ങിൽ നിന്ന് വീണു മരിച്ചു. വർഗ്ഗീസ് സ്മാരക ദൂസമര കേന്ദ്രം വിത്തുകാട്, മേപ്പാടിയിലെ വിജയൻ (46) ആണ് മരിച്ചത്. ഫിബ്ര. 19 നാണ് അപകടം സംഭവിച്ചത്. വിംസിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് (23.02.25) പുലർച്ചെ 3 മണിയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ മിനി. വിജേഷ്, വിഷ്ണു എന്നിവർ മക്കളാണ്.
