കോഴിക്കോട്: ജയ്പൂര്‍ മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ നടന്ന അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് ഇന്ത്യ (എ എച്ച് പി ഐ) ഗ്ലോബല്‍ കോണ്‍ക്ലേവില്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന് രണ്ട് പുരസ്‌കാരങ്ങള്‍. ആരോഗ്യ മേഖലയില്‍ നഴ്‌സിംഗ് എക്‌സലന്‍സ്’, ‘ഡിജിറ്റല്‍/ സ്മാര്‍ട്ട് ഹോസ്പിറ്റല്‍’ എന്നിവയിലെ മികവിനാണ് അംഗീകാരം. ചീഫ് എക്‌സിക്യൂടീവ് ഓഫീസര്‍ ഗ്രേസി മത്തായി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സജി. എസ്. മാത്യു, ഡെപ്യൂട്ടി ചീഫ് നഴ്‌സിംഗ് ഓഫീസര്‍ എലിസബത്ത് വര്‍ക്കി എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
