കേളികൊട്ടുയരും; രജതജൂബിലി ആഘോഷങ്ങളുമായി കുടുംബശ്രീ

Wayanad

കല്പറ്റ: കുടുംബശ്രീയുടെ രജതജൂബിലി ആഘോഷം ഉത്സവമാക്കാന്‍ ഒരുങ്ങി വയനാട് ജില്ലാ മിഷന്‍. കുടുംബശ്രീയുടെ ഇരുപത്തിയഞ്ച് വര്‍ഷം ഒപ്പിയെടുക്കുന്ന കേളി 2023ന് ഫെബ്രുവരി 25ന് കല്പറ്റയില്‍ തിരി തെളിയും. മാര്‍ച്ച് 4 വരെ നീണ്ടു നില്‍ക്കുന്ന കുടുംബശ്രീ മഹോത്സവത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍, സെമിനാറുകള്‍, ഭക്ഷ്യമേള, ഉല്‍പന്ന പ്രദര്‍ശന വിപണന മേള, കലാ സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവ അരങ്ങേറും.

കുടുംബശ്രീ വഴി നടപ്പാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി ബാലസഭാ കലാപരിപാടികള്‍, ഗോത്രമേള, തൊഴിമേള എന്നിവയും കേളി 2023 ന് മിഴിവേകും. കേളി 2023 നോടനുബന്ധിച്ച് കല്‍പ്പറ്റയുടെ
വൈകുന്നേരങ്ങളെ ഇശല്‍ നിലാവും, നാടന്‍ പാട്ടുകളും , ബാംബൂ മ്യൂസികും കൊണ്ട് അലങ്കരിക്കും. ഓരോ ദിവസവും കുടുംബശ്രീയുടെ സംഘടന ശാകതീകരണം, കൃഷി, ജെന്‍ഡര്‍, സൂക്ഷ്മ സംരംഭങ്ങള്‍ എന്നിവയില്‍ ഊന്നിയ സെമിനാറുകള്‍ നടക്കും.

ജില്ലയിലെ വിവിധ സിഡിഎസ്സ്‌കളില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ സംരഭങ്ങള്‍ക്ക് വരുമാനം ലഭിക്കുന്നതിനും കുടുംബശ്രീയുടെ വൈവിധ്യത്തെ പൊതു ഇടത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനും കേളി 2023 വഴിയൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *