ലഹരി മുക്ത കേരളത്തിന് ബഹുജന കൂട്ടായ്മ അനിവാര്യം: വനിതാ ദിനമാചരിച്ച് കെ. എസ്. എസ്.പി.എ വനിതാ ഫോറം

Kannur

തളിപ്പറമ്പ: ലഹരിമുക്ത കേരളത്തിന്നായി കൂട്ടായ ബോധവത്ക്കരണവും ബഹുജന മുന്നേറ്റവും അനിവാര്യമെന്ന് കെ.എസ്.എസ്.പി.എ തളിപ്പറമ്പ ബ്ലോക്ക് വനിതാ ഫോറം. ലഹരി മാഫിയക്കാരെ അമർച്ച ചെയ്യാൻ നിലവിലെ നിയമം മാറ്റി പഴുതില്ലാത്ത വിധമുള്ള നിയമനിർമ്മാണമുണ്ടാക്കണമെന്നും വനിതാഫോറം ആവശ്യപ്പെട്ടു.

തൊഴിലാളി വർഗ്ഗ സർക്കാറെന്ന് സ്വയം ഊറ്റം കൊള്ളുന്ന പിണറായി സർക്കാർ ആശാവർക്കന്മാരുടെ സമരത്തെ തള്ളിപ്പറയുന്നത് അപമാനകരവും ലജ്ജാകരവുമെന്നും വനിതാ ഫോറം ആരോപിച്ചു.

ഡ്രീം പാലസിൻ നടന്ന അന്താരാഷ്ട്ര വനിതാ ദിനാചരണം തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.കെ സരസ്വതി ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ്.പി.എ തളിപ്പറമ്പ വനിതാ ഫോറം പ്രസിഡൻ്റ് ഒ.വി ശോഭന അദ്ധ്യക്ഷത വഹിച്ചു എം.കെ ആദർശ് (എം.പി.ടി) ആരോഗ്യ സംരക്ഷണത്തിൽ ഫിസിയോ തെറാപ്പിയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.തിരുവാതിര യുൾപ്പടെയുള്ള കലാപരിപാടികളും അരങ്ങേറി.

കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി. സുഖദേവൻ, ജില്ലാ കമ്മിറ്റിയംഗം കുഞ്ഞമ്മ തോമസ്, ബ്ലോക്ക് വനിതാ ഫോറം സെക്രട്ടറി എം.കെ കാഞ്ചനകുമാരി,മേരിക്കുട്ടി ജോൺ, ഡോ.ടി.പി രമാദേവി, വൽസമ്മ ജോസ്, കെ.വി ശകുന്തള,എം. ജാനകി എന്നിവർ പ്രസംഗിച്ചു.